പല ക്ലബ്ബുകൾക്കും ചരിത്രം രചിക്കാൻ പതിറ്റാണ്ടുകൾ വേണം, എന്നാൽ രണ്ടാഴ്ച കൊണ്ട് മെസ്സി ഇന്റർ മയാമിയിൽ ചരിത്രം കുറിച്ചു കഴിഞ്ഞു :ഹസൻ
ലയണൽ മെസ്സിയുടെ വരവോടുകൂടി ഇന്റർ മയാമിക്ക് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. തോറ്റ് തുന്നംപാടി നിന്നിരുന്ന ഒരു ടീം ലയണൽ മെസ്സി വന്നതോടുകൂടി എല്ലാ രീതിയിലും വിജയങ്ങൾ കരസ്ഥമാക്കി കൊണ്ടിരിക്കുകയാണ്. മെസ്സി കളിച്ച 8 മത്സരങ്ങളിലും വിജയിച്ചു.രണ്ട് ഫൈനലുകളിലാണ് പ്രവേശിച്ചത്.
അതിൽ ലീഗ്സ് കപ്പ് കിരീടം ഇന്റർ മയാമി നേടി. ഫൈനലിൽ നാഷ്വിൽ എസ്സിയെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്. ലയണൽ മെസ്സി തന്നെയാണ് ടൂർണമെന്റിലെ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും നേടിയത്.മെസ്സി തന്നെയാണ് ചരിത്രം കുറിച്ചത്.ഇപ്പോൾ ഓപ്പൺ കപ്പിന്റെ ഫൈനലിലും ഇന്റർ പ്രവേശിച്ചിട്ടുണ്ട്. കയ്യെത്തും ദൂരത്താണ് മറ്റൊരു കിരീടമുള്ളത്.
പ്രശസ്ത കമന്റേറ്ററായ ഹസൻ അൽ ഐഡറൂസ് ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിട്ടുണ്ട്. മെസ്സിക്ക് ഇന്റർ മയാമിയിൽ ചരിത്രം കുറിക്കാൻ കേവലം രണ്ട് ആഴ്ച്ച മാത്രമാണ് എടുത്തത് എന്നാണ് ഇദ്ദേഹം പറഞ്ഞത്. പല ക്ലബ്ബുകൾക്കും ചരിത്രം രചിക്കാൻ പതിറ്റാണ്ടുകൾ വേണം എന്നിരിക്കെയാണ് ലയണൽ മെസ്സി രണ്ട് ആഴ്ചകൾ കൊണ്ട് ഇന്റർ മയാമിയിൽ ചരിത്രം കുറിച്ചത് എന്നാണ് ഹസൻ പറഞ്ഞത്.
തീർച്ചയായും ലയണൽ മെസ്സി ഹിസ്റ്ററി എഴുതിക്കഴിഞ്ഞു. ഒരു കിരീടം പോലും ഇതുവരെ ലഭിക്കാതിരുന്ന ഇന്റർ മയാമിക്ക് കിരീടം നേടി കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞു. മറ്റൊരു കിരീടത്തിന്റെ തൊട്ടരികിലുമാണ്. 8 മത്സരങ്ങളിൽ നിന്ന് 13 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി നേടിയിട്ടുള്ളത്.ഈ മാറ്റത്തിന് എല്ലാം കാരണം മെസ്സി തന്നെയാണ്.