ലിയോ മെസ്സി എഫക്ട്..!ഡേവിഡ് ബെക്കാം പോലും കാത്തിരിപ്പിൽ,സപ്ലൈയെ തകർത്തെറിഞ്ഞ ഡിമാൻഡ്.

ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ആദ്യ സീസണിന് വിരാമമായിട്ടുണ്ട്. സീസണിന്റെ പകുതിക്ക് വെച്ചുകൊണ്ടാണ് മെസ്സി അമേരിക്കയിലേക്ക് എത്തിയത്.വലിയ ഒരു ഇമ്പാക്ട് തന്നെയാണ് മെസ്സി അവിടെ ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കൻ ഫുട്ബോളിനെ ഉത്തേജിപ്പിക്കാൻ ലിയോ മെസ്സിയുടെ വരവിന് കഴിഞ്ഞിരുന്നു.

മികച്ച പ്രകടനമാണ് മെസ്സി അമേരിക്കയിൽ ഇതുവരെ നടത്തിയിട്ടുള്ളത്.ക്ലബ്ബിന് വേണ്ടി ഇതുവരെ 11 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്. ലീഗ്സ് കപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ആ ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ലയണൽ മെസ്സി തന്നെയായിരുന്നു.അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച പുതിയ താരത്തിനുള്ള പുരസ്കാരത്തിന്റെ ഷോർട്ട് ലിസ്റ്റിൽ ഇടം നേടാൻ മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.

ലയണൽ മെസ്സി വന്നതോടുകൂടി ഇന്റർ മയാമി എന്നാൽ ക്ലബ്ബിന്റെ ലെവൽ തന്നെ മാറുകയായിരുന്നു. അഡിഡാസാണ് മെസ്സിയുടെ ഒഫീഷ്യൽ ജേഴ്സികൾ വിൽക്കുന്നത്.എന്നാൽ കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നിട്ടുള്ളത്. മെസ്സി അമേരിക്കയിൽ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ജേഴ്‌സിക്കുള്ള ഡിമാൻഡ് വർദ്ധിക്കുകയായിരുന്നു. അതിനനുസരിച്ചുള്ള വിതരണം നടത്താൻ അഡിഡാസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മെസ്സിയുടെ ഒഫീഷ്യൽ ജേഴ്സി വളരെ പെട്ടെന്ന് തന്നെ ഔട്ട് ഓഫ് സ്റ്റോക്കായിരുന്നു.

ഇപ്പോഴും അതിന് പരിഹാരം കണ്ടെത്താൻ അഡിഡാസിന് കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മറ്റൊരു കാര്യം കൂടി ഇവർ കണ്ടെത്തിയിട്ടുണ്ട്. വൈറ്റിംഗ് ലിസ്റ്റിൽ സാക്ഷാൽ ഡേവിഡ് ബെക്കാം കൂടി ഉണ്ട് എന്നതാണ്. അതായത് ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയുടെ സഹ ഉടമസ്ഥനാണ് ബെക്കാം.അദ്ദേഹം പോലും മെസ്സിയുടെ ജേഴ്സിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഉടൻതന്നെ ഡിമാന്റിന് അനുസരിച്ചുള്ള വിതരണം അഡിഡാസ് നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അർജന്റീന ഖത്തർ വേൾഡ് കപ്പ് നേടിയതിന് പിന്നാലെ അഡിഡാസ് 3 സ്റ്റാറുകൾ ഉള്ള ജഴ്സി പുറത്താക്കിയിരുന്നു.ഇതിനേക്കാൾ വലിയ ഒരു അവസ്ഥയായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. വളരെ പെട്ടെന്ന് അർജന്റീനയുടെ പുതിയ ജേഴ്സി വിറ്റ് തീരുകയും ഡിമാന്റിന് അനുസരിച്ചുള്ള സപ്ലൈ നടത്താൻ ഈ നിർമ്മാതാക്കൾക്ക് സാധിക്കാതെ വരികയും ചെയ്തിരുന്നു.

David Beckhaminter miamiLionel MessiMLS
Comments (0)
Add Comment