അടുത്ത സീസണിലേക്ക് വലിയ അഴിച്ചു പണികളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നാലു വ്യക്തികളോട് ബ്ലാസ്റ്റേഴ്സ് ഗുഡ് ബൈ പറഞ്ഞിരുന്നു. ഒന്ന് പരിശീലകൻ ഫ്രാങ്ക് ഡോവനായിരുന്നു. പിന്നീട് സൂപ്പർ താരം ദിമിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. അതിനുശേഷം ഗോൾകീപ്പർമാരായ കരൺജിത്തും ലാറ ശർമ്മയും ക്ലബ്ബ് വിട്ടു.
ഇന്ന് രാവിലെയാണ് ജാപ്പനീസ് താരമാണ് സക്കായിയുടെ കാര്യത്തിലെ ഒഫീഷ്യൽ പ്രഖ്യാപനം വന്നത്. ഇപ്പോഴത്തെ മറ്റൊരു വിടവാങ്ങൽ പ്രഖ്യാപനം കൂടി ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ക്രൊയേഷ്യൻ വൻമതിലായിരുന്ന മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ടിട്ടുണ്ട്.അദ്ദേഹത്തോട് ബ്ലാസ്റ്റേഴ്സ് താങ്ക് യു പറഞ്ഞ് കഴിഞ്ഞു.
ഇവാൻ വുക്മനോവിച്ച് ക്ലബ്ബിലേക്ക് വന്ന സമയത്ത് കൊണ്ടുവന്ന താരമാണ് ലെസ്ക്കോ. ആദ്യത്തെ രണ്ട് സീസണുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. പലപ്പോഴും ക്ലബ്ബിന്റെ പ്രതിരോധനിരയിൽ രക്ഷകനാവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഈ സീസണിൽ കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നത്.പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. അത് താരത്തിന് തിരിച്ചടി ഏൽപ്പിച്ചു.
ഇതോടെ അദ്ദേഹത്തെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു. മൂന്ന് വർഷക്കാലം ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ നിലകൊണ്ടതാരത്തെയാണ് നമുക്ക് ഇപ്പോൾ നഷ്ടമാകുന്നത്.33കാരനായ താരം 48 ലീഗ് മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്.ഈ സീസണിൽ 11 മത്സരങ്ങൾ മാത്രമാണ് ഈ സെന്റർ ബാക്കിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഏതായാലും പുതിയ ഒരു സെന്റർ ബാക്കിനെ ഉടനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നേക്കും.