എട്ടാം ബാലൺഡി’ഓർ മെസ്സി നേടി? കാരണം താരത്തിന്റെ ക്ലീൻ ഷേവ്.
ലയണൽ മെസ്സി ഇപ്പോൾ ഇന്റർ മയാമിക്കൊപ്പമാണ് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. ഇന്റർ മയാമി തോൽക്കുകയും ചെയ്തിരുന്നു. അടുത്ത മത്സരത്തിൽ ടോറോന്റോയാണ് മയാമിയുടെ എതിരാളികൾ.
ആ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് മെസ്സി ഇപ്പോൾ ഉള്ളത്. അദ്ദേഹം പുതുതായി ട്രെയിനിങ് നടത്തിയിട്ടുണ്ട്. ട്രെയിനിങ്ങിന് എത്തിയ മെസ്സിയുടെ ലുക്ക് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ചെയ്യുന്നത്. എന്തെന്നാൽ ലയണൽ മെസ്സി ക്ലീൻ ഷേവ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മെസ്സി ബേർഡ് ലുക്കിലായിരുന്നു ഉണ്ടായിരുന്നത്.
ലയണൽ മെസ്സിയുടെ ക്ലീൻ ഷേവ് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട് എന്നത് മാത്രമല്ല മറ്റൊരു രീതിയിലുള്ള വിലയിരുത്തലുകൾ ഇവിടെ സജീവമായിട്ടുണ്ട്. അതായത് പ്രഖ്യാപിക്കാനിരിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം മെസ്സി ഉറപ്പിച്ചോ എന്നാണ് ചർച്ചകൾ. ഒക്ടോബർ 30നാണ് പുരസ്കാരദാന ചടങ്ങ്. ഇനിയും ഒരുപാട് ദിവസങ്ങൾ ഉണ്ടെങ്കിലും മെസ്സിയുടെ ക്ലീൻ ഷേവ് ഒരു സൂചനയായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.
Messi shave beards and you still think Haaland go win this ballon d’or 😂😂🫵 pic.twitter.com/9uWpxf5bPX
— Sekani👑 (@Adekunlescare) September 18, 2023
അവാർഡ് സ്വീകരിക്കാൻ വേണ്ടി ബാലൺഡി’ഓർ വേദികളിൽ എത്തുമ്പോൾ പലപ്പോഴും മെസ്സി ക്ലീൻ ഷേവ് ലുക്കിലാണ് ഉണ്ടാവാറുള്ളത്. അല്ല എന്നുണ്ടെങ്കിൽ താടി ട്രിമ്മ് ചെയ്യാറുണ്ട്. കഴിഞ്ഞ രണ്ട് തവണയും അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോൾ മെസ്സി ഇത്തരത്തിലുള്ള ഒരു ലുക്കിലായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണത്തെ ബാലൺഡി’ഓറും തനിക്കാണ് എന്നുള്ളതിന്റെ ഒരു സൂചനയാണ് മെസ്സി നൽകിയത് എന്നാണ് പലരും ട്വിറ്ററിൽ പറയുന്നത്.
Messi has gone to shave, ballon d’or confirmed 🤣🔥 https://t.co/IMePHmvNl6
— Quahme Gyan 🔴⚪️ (@quahmegyan) September 18, 2023
മെസ്സിക്ക് തന്നെയാണ് പ്രധാനമായും സാധ്യത കൽപ്പിക്കുന്നത്.ഹാലന്റ് ഉണ്ടെങ്കിലും അദ്ദേഹത്തേക്കാൾ ഒരല്പം കൂടി മുൻതൂക്കം എല്ലാവരും മെസ്സിക്ക് പ്രവചിക്കുന്നുണ്ട്. എട്ടാം ബാലൺഡി’ഓർ ലക്ഷ്യമിടുന്ന മെസ്സി തന്നെയാണ് ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഈ അവാർഡ് നേടിയിട്ടുള്ളത്.