ലയണൽ മെസ്സി അമേരിക്കയിലേക്ക് വന്നപ്പോൾ ഇത്ര വേഗത്തിൽ തന്നെ ഇമ്പാക്ട് ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിക്ക് തുടക്കത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നായിരുന്നു കണക്ക് കൂട്ടലുകൾ.എന്തെന്നാൽ ഇന്റർ മിയാമി അത്രയും മോശം സമയത്തിലൂടെയായിരുന്നു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ മെസ്സിക്ക് വലിയ ഇമ്പാക്ട് ഉടനടി ഉണ്ടാക്കാനാവില്ല എന്നായിരുന്നു വിലയിരുത്തലുകൾ.
എന്നാൽ എല്ലാം നിരീക്ഷണങ്ങളെയും താളം തെറ്റിച്ചു കൊണ്ടാണ് മെസ്സി ഇമ്പാക്ട് ഇപ്പോൾ അമേരിക്കയിൽ സൃഷ്ടിച്ചിരിക്കുന്നത്. ലയണൽ മെസ്സി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞു. 3 മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് മെസ്സി തന്നെയായിരുന്നു. മെസ്സി തന്നെയാണ് ഈ മൂന്നു മത്സരങ്ങളിലും ഇന്റർ മിയാമിക്ക് വിജയം നേടിക്കൊടുത്തത് എന്ന് തന്നെ വേണം പറയാൻ.
മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ, ഒരു അസിസ്റ്റ്, ഇതാണ് മെസ്സി നേടിയിട്ടുള്ളത്.ലീഗ്സ് കപ്പിലാണ് ഈ മൂന്നു മത്സരങ്ങളും നടന്നിട്ടുള്ളത്. അടുത്ത റൗണ്ടിൽ അഥവാ പ്രീ ക്വാർട്ടറിൽ ഡല്ലാസ് എഫ്സിയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.അവരുടെ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. മെസ്സിയുടെ അമേരിക്കയിലെ ആദ്യത്തെ എവേ മത്സരമാണ് ഇത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മിയാമിയിൽ വെച്ചുകൊണ്ടാണ് മെസ്സി കളിച്ചിട്ടുള്ളത്.
എതിർ തട്ടകത്തിലും മെസ്സി തരംഗം അലയടിക്കുകയാണ്. എല്ലാവർക്കും ലയണൽ മെസ്സിയെ കാണണം.ഡല്ലാസിന്റെ മൈതാനത്തെ വെച്ച് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ മിനുട്ടുകൾക്കകം തന്നെ വിറ്റ് തീർന്നിട്ടുണ്ട്.റീസെയിൽ മാർക്കറ്റിൽ വിലയുടെ കാര്യത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ചില ആരാധകർ ഒൻപതിനായിരം ഡോളർ വരെ മുടക്കി കൊണ്ടാണ് ടിക്കറ്റ് വാങ്ങിച്ചിട്ടുള്ളത്. വില വർദ്ധിച്ചിട്ടും ടിക്കറ്റുകൾ നിമിഷാർദ്ധങ്ങൾ കൊണ്ട് തന്നെ വിറ്റു തീർന്നു എന്നത് മെസ്സിയുടെ ഇമ്പാക്ട് കാണിക്കുന്നതാണ്.