Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയെ വളഞ്ഞ് ആരാധകർ, കാറിലെത്തിക്കാൻ പണിപ്പെട്ട് ബോഡിഗാർഡ്, വൈറൽ വീഡിയോകൾ.

1,845

കൂടുതൽ കംഫർട്ടബിളായ രൂപത്തിൽ ജീവിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സിയും കുടുംബവും ഇന്റർ മയാമി എന്ന ക്ലബ്ബിനെ തിരഞ്ഞെടുത്തിരുന്നത്. മയാമിയിൽ അവിശ്വസനീയ പ്രകടനമാണ് ലയണൽ മെസ്സി നടത്തുന്നത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അമേരിക്കയിലെ ആരാധകരെ കയ്യിലെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.

മെസ്സിയും കുടുംബവും എങ്ങോട്ട് പോയാലും അദ്ദേഹത്തെ ആരാധകർ വളയുന്ന കാഴ്ചയാണ് അമേരിക്കയിലും കാണാൻ കഴിയുക. കഴിഞ്ഞ ദിവസവും അതിന് മാറ്റവുമൊന്നുമില്ല. മയാമിലെ COTE ഹോട്ടലിൽ വച്ച് ലീഗ്സ് കപ്പ് സെലിബ്രേഷൻ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ലയണൽ മെസ്സിക്ക് പുറമേ ബുസ്ക്കെറ്റ്സും ആൽബയുമൊക്കെ അതിൽ പങ്കെടുത്തിരുന്നു. മെസ്സി വരുന്നതിനു മുന്നേ തന്നെ അദ്ദേഹത്തിന്റെ ബോഡിഗാർഡ് ആയ യാസിൻ ഹോട്ടലും പരിസരവുമൊക്കെ പരിശോധിച്ചിരുന്നു.

മെസ്സി വന്നിറങ്ങിയ സമയത്ത് തന്നെ ആരാധകർ ഉണ്ടായിരുന്നു. എന്നാൽ പ്രോഗ്രാം കഴിഞ്ഞ് പോകാൻ സമയത്താണ് മെസ്സിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.നിരവധി ആരാധകർ ലയണൽ മെസ്സിയെ വളയുകയായിരുന്നു. വളരെ പണിപ്പെട്ടുകൊണ്ടാണ് മെസ്സിയെ ആ ആൾക്കൂട്ടത്തിൽ നിന്നും കാറിലേക്ക് എത്തിച്ചത്. ലയണൽ മെസ്സിയുടെ ബോഡിഗാർഡ് തന്നെയാണ് ഇതിന് മുൻ കൈ എടുത്തത്. മെസ്സിയുടെ സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹം വളരെയധികം ജാഗരൂകനാണ്.

അടുത്ത രണ്ടു മത്സരങ്ങളിൽ മെസ്സി ഇന്റർമയാമിക്കൊപ്പം കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷം ആയിരിക്കും മെസ്സി അർജന്റീന നാഷണൽ ടീമിനോടൊപ്പം ചേരുക. അപ്പോൾ നടക്കുന്ന ഇന്റർ മയാമിയുടെ മത്സരങ്ങളിൽ മെസ്സി ഉണ്ടാവില്ല.