അരങ്ങേറിയതിനു പിന്നാലെ ലയണൽ മെസ്സിക്കെതിരെ MLS നടപടിയെടുക്കാൻ സാധ്യത.

മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി ഇന്റർ മയാമിക്ക് അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ തോൽപ്പിച്ചത്. മത്സരത്തിൽ ലയണൽ മെസ്സിയുടെ വകയായിരുന്നു ഒരു ഗോൾ.

അദ്ദേഹം അരങ്ങേറ്റം നടത്തിയത് സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങിക്കൊണ്ടായിരുന്നു.എന്നിട്ടും ഗോൾ നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. പക്ഷേ ചില വാർത്തകൾ പ്രകാരം ലയണൽ മെസ്സിക്ക് ഇപ്പോൾ എംഎൽഎസിൽ നിന്നും ഒരുപക്ഷേ നടപടികൾ നേരിടേണ്ടി വന്നേക്കാം.ഈ വിഷയത്തിൽ കൺഫർമേഷൻ ഒന്നും വന്നിട്ടില്ല.ഒരു സാധ്യത മാത്രമാണ് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കണം എന്നുള്ളത് എംഎൽഎസ് കർശനമായി പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിനെതിരെയുള്ള മത്സരത്തിനുശേഷം മെസ്സിയായിരുന്നു മാധ്യമങ്ങളോട് സംസാരിക്കേണ്ടിയിരുന്നത്. എന്നാൽ മെസ്സി അതിനു തയ്യാറായില്ല.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കാതെ അദ്ദേഹം കളം വിടുകയായിരുന്നു. ഇത് എംഎൽഎസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

എംഎൽഎസ് വക്താവ് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ലയണൽ മെസ്സി ആയതിനാൽ നടപടി എടുക്കാനുള്ള സാധ്യത കുറവാണെന്നും ചിലർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാധ്യമങ്ങളുടെ സംസാരിക്കാത്തത് പണിഷബ്ളായിട്ടുള്ള ഒരു കാര്യം തന്നെയാണ്. പക്ഷേ ലയണൽ മെസ്സി ആയതിനാൽ ഒരുപക്ഷേ ഇളവ് ലഭിച്ചേക്കാം.

inter miamiLionel Messi
Comments (0)
Add Comment