ഗോളടിച്ച് മതിയാവാതെ മെസ്സി,ഇന്റർ മയാമി വിജയിച്ചത് നാല് ഗോളുകൾക്ക്,സെമി ഫൈനലിൽ.
ക്യാപ്റ്റൻ ലിയോ മെസ്സി ഗോൾ വേട്ട തുടർന്നതോടെ ഇന്റർ മയാമി വീണ്ടും വിജയിച്ചു.ലീഗ്സ് കപ്പിൽ വെച്ച് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയാണ് ഇന്റർ മിയാമി പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചിട്ടുള്ളത്.
ലയണൽ മെസ്സി മത്സരത്തിൽ ഒരു ഗോൾ നേടിയിട്ടുണ്ട്. മത്സരത്തിന്റെ 12ആം മിനുട്ടിൽ ഇന്റർ മയാമിക്ക് ഒരു പെനാൽറ്റി ലഭിച്ചു.ജോസഫ് മാർട്ടിനസ് ആ പെനാൽറ്റി ഗോളാക്കി. പിന്നീട് 32ആം മിനിറ്റിൽ റോബർട്ട് ടൈലർ വീണ്ടും ഗോൾ നേടി.യെഡ്ലിനാണ് അസിസ്റ്റ് നേടിയത്. ഫസ്റ്റ് ഹാഫിൽ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി മുന്നിട്ടുനിന്നു.
قووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووول الأسطورة ليو ميسي pic.twitter.com/XpPsiWScvX
— Messi Xtra (@M30Xtra) August 12, 2023
78ആം മിനുട്ടിൽ പിന്നീട് അവർ ഒരു സെൽഫ് ഗോൾ വഴങ്ങി.മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് മെസ്സിയുടെ ഗോൾ വന്നത്.കമ്പാനയുടെ ക്രോസ് മെസ്സി ഒരു മികച്ച ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ നാല് ഗോളുകൾക്ക് ഇന്റർ മയാമി വിജയം നേടി.
— Messi Xtra (@M30Xtra) August 12, 2023
ലീഗ്സ് കപ്പിൽ സെമി ഫൈനലിൽ കയറാൻ ഇപ്പോൾ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.മെസ്സി കളിച്ച 5 മത്സരങ്ങളിലും ഇന്റർ മയാമിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്.