സൂപ്പർ സബ്ബ് മെസ്സി.. പകരക്കാരനായി ഇറങ്ങുമ്പോൾ മെസ്സിക്ക് വീര്യം കൂടുമെന്ന് കണക്കുകൾ.

ഇന്ന് ഇന്റർ മയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ മേജർ ലീഗ് സോക്കർ മത്സരത്തിൽ പരാജയപ്പെടുത്തിയിരുന്നു.രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കുറച്ച് സമയം റസ്റ്റ് നൽകാൻ മാർട്ടിനോ തീരുമാനിച്ചതിന്റെ ഫലമായി കൊണ്ടാണ് സ്റ്റാർട്ടിങ് 11ൽ അദ്ദേഹം ഉണ്ടാവാതെ പോയത്.

സെക്കൻഡ് ഹാഫില്‍ സബ്സ്റ്റ്യൂട്ട് റോളിൽ എത്തിയ ലയണൽ മെസ്സി ഗോൾ നേടുകയും ചെയ്തു.ക്രമാസ്ക്കിയുടെ പാസിൽ നിന്നാണ് ലയണൽ മെസ്സി ഗോൾ നേടിയതെങ്കിലും ആ ഗോൾ ഉണ്ടാവാൻ തന്നെ കാരണം മെസ്സിയാണ്.ആ നീക്കം ഉണ്ടാക്കിയെടുത്തത് ലയണൽ മെസ്സി തന്നെയായിരുന്നു.ഈ ഗോളോട് കൂടി ഇന്റർ മയാമിക്ക് വേണ്ടി 11 ഗോളുകൾ ആകെ മെസ്സി നേടി കഴിഞ്ഞു. ഇതിനുപുറമേ മൂന്ന് അസിസ്റ്റുകളും ലയണൽ മെസ്സിയുടെ പേരിലുണ്ട്.

മറ്റു ചില കണക്കുകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. അതായത് സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വരുമ്പോൾ ലയണൽ മെസ്സിയുടെ വീര്യം വർദ്ധിക്കുന്നത് നമുക്ക് ഇപ്പോൾ കാണാം.അവസാനമായി സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ലയണൽ മെസ്സി ഇറങ്ങിയ 8 മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. അതായത് വളരെ കുറഞ്ഞ സമയം മാത്രം കളിച്ചുകൊണ്ട് ഗോളുകൾ ഉണ്ടാക്കാനും ഇമ്പാക്ട് സൃഷ്ടിക്കാനും ലയണൽ മെസ്സിക്ക് കഴിയുന്നു. ഒരു മത്സരത്തിന്റെ ഗതി തിരിക്കാൻ മെസ്സിക്ക് ഒരുപാട് സമയമൊന്നും ആവശ്യമില്ല.

അതിന്റെ ഏറ്റവും മികച്ച ഉദാഹരണം ഇന്റർ മയാമിക്ക് വേണ്ടി മെസ്സി അരങ്ങേറിയ മത്സരം തന്നെയാണ്.ക്രൂസ് അസൂളിനെതിരെ പകരക്കാരനായി വന്ന മെസ്സി ഫ്രീകിക്ക് ഗോൾ നേടുകയും ഇന്റർ മയാമിക്ക് വിജയം നേടിക്കൊടുക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തിലും മെസ്സി സബ്സിറ്റ്യൂട്ട് റോളിൽ വന്നുകൊണ്ട് ഗോളടിച്ചു. പകരക്കാരനായി ഇറങ്ങുന്ന മെസ്സിക്ക് കൂടുതൽ ശക്തി ലഭിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

inter miamiLionel Messi
Comments (0)
Add Comment