ഇങ്ങനെ സംഭവിക്കുന്നത് പത്താം തവണ മാത്രം, മെസ്സിയെങ്ങാനും അത് ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയേനെ.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് വിജയപാതയിലേക്ക് തിരിച്ചു വരാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി ടോറോന്റോ എഫ്സിയെ തോൽപ്പിച്ചത്.റോബർട്ട് ടൈലർ രണ്ട് ഗോളുകൾ നേടി.ക്രമാസ്ക്കി,ഫക്കുണ്ടോ ഫാരിയസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.

ലയണൽ മെസ്സിയും ജോർഡി ആൽബയും മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു. പക്ഷേ 35ആം മിനിറ്റിൽ ആൽബയെയും 37ആം മിനുട്ടിൽ മെസ്സിയെയും മയാമി കോച്ച് പിൻവലിച്ചു.മെസ്സിക്ക് പകരമാണ് റോബർട്ട് ടൈലർ വന്നിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സിയെ പിൻവലിച്ചത് ഏവരിലും അമ്പരപ്പുണ്ടാക്കി. പക്ഷേ അതിനുള്ള വിശദീകരണം പരിശീലകനായ മാർട്ടിനോ ഹാഫ് ടൈം ഇടവേളയിൽ തന്നെ നൽകിയിരുന്നു.

പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാലാണ് മെസ്സിയെ പിൻവലിച്ചത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. മെസ്സിയുടെ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൽ നൽകിയിട്ടുണ്ട്. അതായത് മെസ്സിക്ക് പുതുതായി പരിക്കുകൾ ഒന്നും ഏറ്റിട്ടില്ല. മറിച്ച് പഴയ ആ മസിൽ അസ്വസ്ഥതകൾ തന്നെയാണ് അദ്ദേഹത്തെ അലട്ടുന്നത്.മസിൽ ഇഞ്ചുറി മെസ്സിക്ക് ഇല്ല. ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാൽ ബാക്ക് മസിലിന് ഓവർലോഡ് ആണ് മെസ്സിക്കുള്ളത്. അതുകൊണ്ടാണ് താരം പിൻവലിക്കാൻ ചെയ്യാൻ ആവശ്യപ്പെട്ടത്.

മറ്റൊരു കാര്യം കൂടി ഇദ്ദേഹം പറയുന്നുണ്ട്.മെസ്സിയെ സബ്സ്റ്റ്യൂട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായേനെ. കാരണം വീണ്ടും മെസ്സി കളിക്കാൻ തീരുമാനിച്ചാൽ അത് റിസ്കാണ്.അദ്ദേഹത്തിന് പരിക്കേൽക്കും.കാര്യങ്ങൾ ഗുരുതരമാകും.അതുകൊണ്ടുതന്നെ ലയണൽ മെസ്സി യഥാർത്ഥ തീരുമാനമാണ് എടുത്തിട്ടുള്ളത്.

മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെ മെസ്സി പിൻവാങ്ങുന്നത് അപൂർവ്വമായ കാര്യമാണ്. ഇന്നത്തേതും കൂട്ടി കരിയറിൽ ഇതുവരെ 10 തവണ മാത്രമാണ് പിൻവാങ്ങിയിട്ടുള്ളത്.2006 മെസ്സി ബാഴ്സയ്ക്ക് വേണ്ടി കളിക്കുന്ന സമയത്ത് മൂന്ന് തവണ ഫസ്റ്റ് ഹാഫിൽ പിൻവാങ്ങിയിട്ടുണ്ട്.അത്ലറ്റിക്കോ,ചെൽസി,സരഗോസ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്കിടയിലായിരുന്നു ഇത്. ഇതിനു മുൻപേ 2019 ലാണ് മെസ്സി ഒടുവിൽ ആദ്യപകുതിയിൽ കളിക്കളത്തിൽ നിന്നും പിൻവാങ്ങിയത്.

അന്ന് എതിരാളികൾ സെവിയ്യ ആയിരുന്നു. ഒരു നിലക്കും കഴിയില്ല എന്ന് കണ്ടാൽ മാത്രമാണ് മെസ്സി കളത്തിൽ നിന്നും പിൻവാങ്ങാറുള്ളത്. 2016 ൽ ലാസ് പാൽമാസിനെതിരെ നടന്ന മത്സരത്തിൽ മെസ്സി ഒമ്പതാം മിനിറ്റിൽ തന്നെ പിൻവാങ്ങിയിരുന്നു. പരിക്കുകൾ കാരണമാണ് ഭൂരിഭാഗം സമയവും മെസ്സി പിൻവാങ്ങാറുള്ളത്.

inter miamiLionel MessiMLS
Comments (0)
Add Comment