കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്നായിരുന്നു സ്കോർ. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ രണ്ട് സേവുകളാണ് അവരെ രക്ഷിച്ചത്.
മത്സരത്തിന്റെ നിശ്ചിത സമയത്ത് രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.ഇതോടുകൂടിയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അർജന്റീനയുടെ ആദ്യ പെനാൽറ്റി എടുത്ത ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് പിഴക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പനെങ്ക കിക്ക് ബാറിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. പക്ഷേ പിന്നീട് എമി രണ്ട് സേവുകൾ നടത്തിയതുകൊണ്ട് അർജന്റീന രക്ഷപ്പെടുകയായിരുന്നു.
ആ പെനാൽറ്റി മിസ്സിനെ കുറിച്ച് ലയണൽ മെസ്സി സംസാരിച്ചിട്ടുണ്ട്.താൻ വളരെയധികം ദേഷ്യത്തിലാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണവും മെസ്സി വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞാൻ വളരെയധികം ദേഷ്യത്തിലാണ്. കാരണം പെനാൽറ്റി എടുക്കാനുള്ള അവസരം വന്നാൽ ഈ രൂപത്തിൽ എടുക്കാം എന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് നേരത്തെ തന്നെ എമിയോടും റുള്ളിയോടും ഞാൻ സംസാരിച്ചിരുന്നു. അങ്ങനെയാണ് ആ പെനാൽറ്റി വന്നത്,ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
അതായത് പനേങ്ക കിക്ക് എടുക്കുക എന്നുള്ളത് മെസ്സി നേരത്തെ മുൻകൂട്ടി തീരുമാനിച്ചതാണ്. എന്നാൽ അത് ഫലം കാണാതെ പോയതിൽ അദ്ദേഹം വളരെയധികം ദേഷ്യത്തിലാണ്.പക്ഷേ അർജന്റീന വിജയിച്ചത് അദ്ദേഹത്തിന് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കാനഡയും വെനിസ്വേലയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയികളെയാണ് അർജന്റീനക്ക് സെമിയിൽ നേരിടേണ്ടി വരിക.