Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയുടെ ബാലൺ ഡി’ഓർ അവാർഡ്,വിവാദം സൃഷ്ടിക്കുന്നവരുടെ ഉദ്ദേശം മറ്റൊന്നാണെന്ന് സ്കലോണി.

192

അർജന്റീനയുടെ ഇതിഹാസമായ ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമായിരുന്നു കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നത്. തകർക്കൽ അസാധ്യമാണ് എന്ന് തോന്നുന്ന ഒരു റെക്കോർഡ് തന്നെയാണ് മെസ്സി ഇപ്പോൾ കുറിച്ചിട്ടുള്ളത്. അർജന്റീനക്കൊപ്പമുള്ള വേൾഡ് കപ്പ് കിരീട നേട്ടമാണ് മെസ്സിയെ ഈ പുരസ്കാരത്തിലേക്ക് നയിച്ചിട്ടുള്ളത്. പക്ഷേ മെസ്സിക്ക് പുരസ്കാരം നൽകിയതിന് പിന്നാലെ പല വിധ വിവാദങ്ങളും ഉയർന്നുവന്നിരുന്നു.

അതായത് ലയണൽ മെസ്സിയെക്കാൾ ബാലൺഡി’ഓർ പുരസ്കാരത്തിന് അർഹത ഹാലന്റിനായിരുന്നു എന്നാണ് പലരും വാദിച്ചിരുന്നത്.ലയണൽ മെസ്സിക്ക് നൽകിയതിൽ പലവിധ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.എന്തിനേറെ പറയുന്നു,ക്രിസ്റ്റ്യാനോ റൊണാൾഡോ പോലും തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്രയധികം വിവാദങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരുന്നു.

പക്ഷേ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഉറപ്പിച്ച് പറയുന്നു,ഇവിടെ വിവാദങ്ങൾക്കൊന്നും സ്ഥാനമില്ലെന്ന്.ഡിബേറ്റ് നിലനിർത്താൻ വേണ്ടിയാണ് പലരും ഈ വിവാദങ്ങൾ സൃഷ്ടിക്കുന്നത് എന്നാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്. ഇന്ന് ലോകത്ത് ഡിബേറ്റുകൾക്ക് സ്ഥാനമില്ലെന്നും ലയണൽ മെസ്സി തന്നെയാണ് മികച്ച താരമെന്നും അർജന്റീനയുടെ ഈ പരിശീലകൻ വ്യക്തമാക്കുന്നുണ്ട്.

ലയണൽ മെസ്സിയുടെ ബാലൺഡി’ഓറിനെ കുറിച്ച് വിവാദങ്ങളും ഡിബേറ്റുകളും ആളുകൾക്കിടയിൽ നടക്കുന്നുണ്ട്. മെസ്സിയുടെ അവാർഡിനെ എന്ത് അടിസ്ഥാനത്തിലാണ് ആളുകൾ ഇങ്ങനെ സംശയിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു ഡിബേറ്റ് സൃഷ്ടിച്ചെടുക്കാൻ വേണ്ടിയാണ് അവർ ഈ പെടാപാടുപെടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.പക്ഷേ ഞാൻ ഉറച്ചു വിശ്വസിക്കുന്നു,ഇവിടെ ഇനി യാതൊരുവിധ ഡിബേറ്റുകളും നിലനിൽക്കുന്നില്ല,ഇതായിരുന്നു അർജന്റീനയുടെ പരിശീലകൻ പറഞ്ഞിരുന്നത്.

ലയണൽ മെസ്സിയെക്കാൾ മികച്ച താരം,അല്ലെങ്കിൽ മെസ്സിയെക്കാൾ അർഹതയുള്ള ഒരാൾ ഇല്ല എന്ന് തന്നെയാണ് സ്കലോണി വ്യക്തമാക്കിയിരിക്കുന്നത്. മറ്റുള്ള വിവാദങ്ങളെല്ലാം മറ്റു താരങ്ങൾക്ക് സജീവമായി രംഗത്ത് നിലനിൽക്കാൻ വേണ്ടിയുള്ള സൃഷ്ടികളാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. എട്ട്തവണ ബാലൺഡി’ഓർ അവാർഡ് നേടിയ ലയണൽ മെസ്സിയെ മറികടക്കുക എന്നത് ഈ അടുത്തകാലത്തൊന്നും സംഭവിക്കാൻ പോകുന്നില്ല. കാരണം ഇന്ന് ഫുട്ബോൾ ലോകത്ത് മികച്ച താരങ്ങളായി കണക്കാക്കുന്ന പല താരങ്ങളും ഒരു ബാലൺഡി’ഓർ പുരസ്കാരം പോലും നേടിയിട്ടില്ല.