മെസ്സിയല്ല ആവശ്യപ്പെട്ടത്,ഞാനാണ് നൽകിയത്,അഭാവത്തെക്കുറിച്ച് അർജന്റീനയുടെ കോച്ച്.
ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.ആദ്യം ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ഗോൾ നേടിയത്. സെക്കൻഡ് ഹാഫിലാണ് ജർമ്മൻ പെസല്ലയുടെ ഗോൾ പിറന്നത്. പക്ഷേ അടുത്ത ഫ്രണ്ട്ലി മത്സരം അർജന്റീനക്ക് വേണ്ടി മെസ്സി കളിക്കില്ല.കൂടാതെ ഡി മരിയ,ഒറ്റമെന്റി എന്നിവരും ഈ മത്സരം കളിക്കില്ല.
ഇൻഡോനേഷ്യക്കെതിരെയാണ് അർജന്റീന അടുത്ത ഫ്രണ്ട്ലി മത്സരം കളിക്കുന്നത്. ഇന്തോനേഷ്യയിൽ വെച്ചുകൊണ്ടുതന്നെയാണ് ഈ മത്സരം നടക്കുന്നത്. ലയണൽ മെസ്സി ഇനി അർജന്റീന ക്യാമ്പിനോട് വിട പറയും. എന്നിട്ട് അദ്ദേഹം ഹോളിഡേ ആഘോഷത്തിലേക്ക് കടക്കുകയാണ് ചെയ്യുക.
മെസ്സി അവധി ആഘോഷത്തിലേക്ക് നേരത്തെ പോകുന്നത് മെസ്സിയുടെ റിക്വസ്റ്റ് പ്രകാരമാണോ എന്നത് പലർക്കും സംശയമുണ്ടായിരുന്നു. ഈ സംശയം ദൂരീകരിച്ചിരിക്കുകയാണ് അർജന്റീനയുടെ കോച്ചായ ലയണൽ സ്കലോനി. മെസ്സിയെ അവധിക്ക് പറഞ്ഞുവിട്ടത് തന്റെ തീരുമാനമാണ് എന്ന കാര്യം സ്കലോനി ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിനു ശേഷം പറഞ്ഞു കഴിഞ്ഞു.
മെസ്സി,ഒറ്റമെന്റി, ഡി മരിയ എന്നിവർ എന്നോട് അടുത്ത മത്സരത്തിൽ നിന്ന് ഒഴിവാക്കി തരണമെന്ന് പറഞ്ഞിട്ടില്ല. അവർക്ക് വിശ്രമം നൽകുക എന്നത് എന്റെ തീരുമാനമാണ്. അവർ അവരുടെ കുടുംബത്തോടൊപ്പം ചിലവഴിക്കട്ടെ, അവധിയെക്കുറിച്ച് സ്കലോനി വിശദീകരണമായി കൊണ്ട് പറഞ്ഞു.
മെസ്സിയും കുടുംബവും എവിടെയായിരിക്കും ഹോളിഡേ ചിലവഴിക്കുക എന്നത് വ്യക്തമല്ല. പലപ്പോഴും മിയാമിയിൽ എത്താറുള്ള മെസ്സി ഇനി അവിടെത്തന്നെ സ്ഥിരമായിരിക്കും. എന്തെന്നാൽ ഇന്റർ മിയാമി എന്ന ക്ലബ്ബിനു വേണ്ടിയാണ് മെസ്സി ഇനി കളിക്കുക.