Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ചില താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാനായി, ഉടൻതന്നെ ക്യാപ്റ്റൻ മെസ്സിയെ കാണാൻ ലയണൽ സ്‌കലോണി.

10,075

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിനുശേഷമാണ് അർജന്റീന നാഷണൽ ടീമിലെ പ്രശ്നങ്ങൾ മറ നീക്കി പുറത്തേക്കുവന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനിലും ടീമിന്റെ കാര്യത്തിലും പരിശീലകനായ ലയണൽ സ്‌കലോണി ഒട്ടും സംതൃപ്തനല്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആ ബ്രസീലിനെതിരെയുള്ള മത്സരശേഷം രാജി സൂചനകൾ നൽകിയത്.അത് വലിയ ചർച്ചകൾ സൃഷ്ടിക്കപ്പെട്ടു.

അടുത്ത കോപ്പ അമേരിക്കക്ക് ശേഷം സ്‌കലോണി പരിശീലകസ്ഥാനം ഒഴിയുമെന്ന റൂമറുകൾ സജീവമായി നിലനിൽക്കുന്നതിലൂടെ കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് ചടങ്ങിൽ ഈ പരിശീലകൻ പങ്കെടുത്തിരുന്നു.തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.പരിശീലക സ്ഥാനം ഒഴിയുന്നതിൽ താൻ ഇപ്പോഴും ശാന്തനായി കൊണ്ട് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്, തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നായിരുന്നു സ്‌കലോണി പറഞ്ഞിരുന്നത്.

മാത്രമല്ല ലയണൽ മെസ്സിയുമായും ക്ലോഡിയോ ടാപിയയുമായും താൻ നല്ല ബന്ധത്തിലാണ് ഉള്ളതെന്ന് ഇദ്ദേഹം വ്യക്തത വരുത്തുകയും ചെയ്തിരുന്നു. പക്ഷേ ടീമിനകത്ത് പ്രശ്നങ്ങളുണ്ട് എന്നത് തന്നെയാണ് വ്യക്തമാവുന്നത്.ESPN അർജന്റീന അതൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് ഇതേ നിലവാരത്തിൽ മുന്നോട്ടുപോകണമെങ്കിൽ മാറ്റങ്ങൾ വേണമെന്നാണ് സ്‌കലോണി കണ്ടെത്തൽ. അതുകൊണ്ടുതന്നെ ടീമിൽ മാറ്റങ്ങൾ വരുത്താൻ സ്‌കലോണി ഉദ്ദേശിക്കുന്നുണ്ട്.

മോശമായ രീതിയിൽ കളിക്കുന്ന ചില സുപ്രധാനമായ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്.എന്നിട്ട് കൂടുതൽ മികച്ച താരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ട്.അതാണ് സ്‌കലോണിയുടെ നിലപാട്. പക്ഷേ ഒറ്റയടിക്ക് തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കാത്തതിനാൽ ചർച്ച ചെയ്തു കൊണ്ടാണ് തീരുമാനങ്ങൾ എടുക്കുക.ടീമിൽ നിന്നും ഒഴിവാക്കേണ്ട താരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ക്യാപ്റ്റൻ ലയണൽ മെസ്സിയുമായി സ്‌കലോണി നടത്തും. ഉടൻതന്നെ മെസ്സിയും സ്‌കലോണിയും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ചർച്ചകൾ നടത്തും എന്നാണ് ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പല താരങ്ങൾക്കും സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. ടീമിനകത്ത് അഴിച്ചു പണി നടത്താൻ സാധിച്ചിട്ടില്ലെങ്കിൽ സ്‌കലോണി സ്ഥാനം രാജിവെക്കാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ അർജന്റീനയിൽ അനിവാര്യമായ മാറ്റങ്ങൾ വേണമെന്നാണ് ഈ പരിശീലക സംഘം വിശ്വസിക്കുന്നത്.