കുതന്ത്രങ്ങൾ തുടർന്ന് ഇറ്റലി, അർജന്റീനയുടെ ഭാവി വാഗ്ദാനത്തെ റാഞ്ചുന്നു,അവസാന കാത്തിരിപ്പിൽ താരം.
മറ്റുള്ള രാജ്യങ്ങളിലെ പ്രത്യേകിച്ച്, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ മികച്ച ഭാവി വാഗ്ദാനങ്ങൾ റാഞ്ചി തങ്ങളുടെ ദേശീയ ടീമിന് വേണ്ടി കളിപ്പിക്കുന്നതിൽ യൂറോപ്യൻ കരുത്തരായ ഇറ്റലി മിടുക്കരാണ്. ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും ഒരുപാട് മികച്ച താരങ്ങളെ അവർ സ്വന്തമാക്കിയിട്ടുണ്ട്.ജോർഗീഞ്ഞോ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇപ്പോഴും ഇറ്റലി ഇതേ മാർഗ്ഗം അവലംബിക്കുന്നുണ്ട്.
സമീപകാലത്ത് അർജന്റീനയിൽ നിന്നും മികച്ച യുവ താരങ്ങളെ അവർ സ്വന്തമാക്കിയിരുന്നു. ഇനി ഇറ്റലിക്ക് ഇപ്പോൾ വേണ്ടത് അർജന്റൈൻ പ്രതിഭയായ മറ്റിയാസ് സോളെയെയാണ്. അതിനുള്ള പണി ഇറ്റലിയുടെ പരിശീലകനായ ലൂസിയാനോ സ്പല്ലേറ്റി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
മത്യാസ് സോളെ നിലവിൽ കളിക്കുന്നത് ഇറ്റാലിയൻ ക്ലബ്ബായ ഫ്രോസിനോന് വേണ്ടിയാണ്.ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്. 20 വയസ്സ് മാത്രമുള്ള ഈ താരം നേരത്തെ യുവന്റസിന്റെ ഭാഗമായിരുന്നു.ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. 7 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.
Matías Soulé 🔥 pic.twitter.com/E5pKghTQaC
— Bruno González García (@gonzalezbruno) October 19, 2023
ഈ താരത്തെയാണ് ഇറ്റലിക്ക് വേണ്ടത്. അർജന്റീനകാരനായ ഇദ്ദേഹം അർജന്റീനയുടെ അണ്ടർ 20,21 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.എന്നാൽ സീനിയർ ടീമിലേക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ഇറ്റലിയുടെ പരിശീലകൻ സോളെയെ ഇറ്റാലിയൻ ദേശീയ ടീമിലേക്ക് ക്ഷണിച്ചിട്ടുണ്ട്.നേരിട്ട് കണ്ട് സംസാരിക്കുകയാണ് ചെയ്തിട്ടുള്ളത്.
Matias Soule is a SUPERSTAR in 2023 🇦🇷✨
— RBComps (@rbcomps_) October 21, 2023
Likes + RT very much appreciated for the edit ❤️🙏 pic.twitter.com/GJUnuWzgMD
പക്ഷേ അദ്ദേഹം ഈ ക്ഷണം സ്വീകരിച്ചിട്ടില്ല.അവസാനമായി അർജന്റീനക്ക് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. അർജന്റീന നാഷണൽ ടീമിൽ അധികം വൈകാതെ ഇടം ലഭിച്ചില്ലെങ്കിൽ സോളെ ഇറ്റലിയിലേക്ക് പോകാൻ സാധ്യതയുണ്ട്. അർജന്റീനക്ക് സമീപകാലത്ത് ചില താരങ്ങളായി ഇത്തരത്തിൽ നഷ്ടമാകുന്നുണ്ട്. ഉചിതമായ നടപടികൾ ലയണൽ സ്കലോണി കൈക്കൊള്ളുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.