ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മത്സരം തീരുമാനിച്ചത് : അൽ നസ്ർ കോച്ച് പറയുന്നു.

വളരെയധികം ആവേശകരമായ ഒരു മത്സരമായിരുന്നു സൗദി അറേബ്യൻ ലീഗിൽ കഴിഞ്ഞ ദിവസം നടന്നിരുന്നത്. ശക്തരായ അൽ നസ്റും അൽ അഹ്ലിയും തമ്മിലായിരുന്നു കൊമ്പ് കോർത്തിരുന്നത്.രണ്ട് ഭാഗത്തും നിരവധി സൂപ്പർതാരങ്ങൾ ഉള്ളതിനാൽ വിജയം ആർക്കായിരിക്കും എന്നത് അപ്രവചനീയമായിരുന്നു.

പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ തന്നെ വിജയിച്ചു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മത്സരത്തിൽ അൽ നസ്ർ വിജയം കരസ്ഥമാക്കിയത്. മത്സരത്തിൽ റൊണാൾഡോ മിന്നിത്തിളങ്ങി.രണ്ട് ഗോളുകൾ അദ്ദേഹം നേടിയിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ബ്രസീലിയൻ താരം ടാലിസ്ക്കയും മത്സരത്തിൽ തിളങ്ങിയിരുന്നു.

അൽ നസ്റിന്റെ ആദ്യ ഗോളും അവസാന ഗോളും പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീക്ക് ഫുട്ടിൽ നിന്നായിരുന്നു. റൊണാൾഡോയുടെ ഈ ഗോളുകളാണ് മത്സരം നിർണയിച്ചത് എന്നുള്ള കാര്യം അൽ നസ്റിന്റെ പോർച്ചുഗീസ് പരിശീലകനായ ലൂയിസ് കാസ്ട്രോ പറഞ്ഞിട്ടുണ്ട്. മത്സരത്തിൽ സ്പേസുകൾക്ക് വേണ്ടി തങ്ങൾ ബുദ്ധിമുട്ടിയെന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.

മത്സരത്തിന്റെ അവസാനത്തിൽ ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു. കാരണം ഗരീബിനും ടാലിസ്ക്കക്കും പുറകിൽ സ്പേസ് കണ്ടെത്താൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നു. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ഗോളുകളുമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്, ഇതാണ് ലൂയിസ് കാസ്ട്രോ പറഞ്ഞത്.

ഈ സീസണിൽ റൊണാൾഡോ തന്നെയാണ് അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.ആകെ കളിച്ച ആറു മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും നാല് അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്. റൊണാൾഡോ തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകളും കോൾ കോൺട്രിബൂഷനുകളും നേടിയ താരം.

Al NassrCristiano Ronaldo
Comments (0)
Add Comment