പിഎസ്ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെ എത്തുമെന്ന് തന്നെയാണ് ഈയൊരു അവസരത്തിൽ നമുക്ക് പറയാൻ സാധിക്കുക.അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷത്തെ ഒരു കോൺട്രാക്ടിൽ അദ്ദേഹം സൈൻ ചെയ്യും. ഓപ്ഷണൽ ഇയർ ആയിക്കൊണ്ട് ഒരു വർഷം കൂടി ഉണ്ടാവും.
പിഎസ്ജിയിലെ നെയ്മറുടെ ഭാവി ഇതുവരെ സംശയത്തിലായിരുന്നു. അതായത് നെയ്മറെ ഒഴിവാക്കാൻ പിഎസ്ജിക്ക് ആഗ്രഹമുണ്ട്. നെയ്മറും ക്ലബ്ബ് വിടാൻ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു.പക്ഷേ ഇനി കാര്യങ്ങൾ മാറാൻ സാധ്യതയുണ്ട്. കാരണം വരുന്നത് ലൂയിസ് എൻറിക്കെയാണ്.
2015-ൽ ബാഴ്സ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ നെയ്മറാണ്. അന്ന് പരിശീലകനായി കൊണ്ട് ഉണ്ടായിരുന്നത് എൻറിക്കെയായിരുന്നു. നെയ്മറെ ഇഷ്ടപ്പെടുന്ന പരിശീലകനാണ് എൻറിക്കെ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നെയ്മർ ക്ലബ്ബിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.എൻറിക്കെ ആവശ്യപ്പെട്ടാൽ നെയ്മർ ക്ലബ്ബിൽ തുടർന്നേക്കും.
കൂടാതെ പല പ്ലാനുകളും ഈ പരിശീലകന് ഉണ്ട്.ഹാരി കെയ്ൻ,ബെർണാഡോ സിൽവ,ലുകാസ് ഹെർണാണ്ടസ് എന്നിവരെയൊക്കെ സ്വന്തമാക്കാൻ ഈ കോച്ചിന് താൽപര്യമുണ്ട്. അങ്ങനെ ടീമിനെ ശക്തിപ്പെടുത്താനാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്.എൻറിക്കെ വന്നാൽ അത് നെയ്മർക്ക് ഗുണം ചെയ്യുന്ന കാര്യമായിരിക്കും.