പരിക്കുകൾ എപ്പോഴും വലിയ പ്രതിസന്ധിയാണ് സൂപ്പർ താരം ലൂയിസ് സുവാരസിന് സൃഷ്ടിക്കാറുള്ളത്.അതുകൊണ്ടുതന്നെ പലപ്പോഴും പല നിർണായക മത്സരങ്ങൾ ഈ സ്ട്രൈക്കർക്ക് നഷ്ടമാകാറുണ്ട്.ഈ സീസണിൽ ഗ്രിമിയൊക്കൊപ്പമുള്ള പല മത്സരങ്ങളും പരിക്ക് മൂലം ഇദ്ദേഹത്തിന് നഷ്ടമായിരുന്നു. മാത്രമല്ല ഉറുഗ്വയുടെ നാഷണൽ ടീമിലേക്കും ഇദ്ദേഹം പരിഗണിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
എന്നാൽ അർജന്റീനയെ നേരിടാനുള്ള സ്‌ക്വാഡ് ഉറുഗ്വ പ്രഖ്യാപിച്ചപ്പോൾ മാഴ്സെലോ ബിയൽസ ഈ സൂപ്പർ സ്ട്രൈക്കറെ തിരികെ വിളിച്ചിട്ടുണ്ട്. അർജന്റീനയെ നേരിടാൻ സുവാരസ് ഉണ്ടാകും.മികച്ച ഒരു പ്രകടനം നടത്തി കൊണ്ടാണ് ഇപ്പോൾ അദ്ദേഹം നാഷണൽ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.ഗ്രിമിയോക്ക് വേണ്ടിയുള്ള കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിക്കൊണ്ടാണ് സുവാരസ് തന്റെ മികവ് തെളിയിച്ചിരുന്നത്.
ലയണൽ മെസ്സിയും ലൂയിസ് സുവാരസും വളരെ അടുത്ത സുഹൃത്തുക്കളാണ്. തന്നെ നേരിടാൻ തന്റെ സുഹൃത്ത് ഉണ്ടാകുന്നതിൽ മെസ്സിക്ക് സന്തോഷം മാത്രമാണ് ഉള്ളത്. ലയണൽ മെസ്സിയുമായി താൻ സംസാരിച്ചിരുന്നുവെന്നും ഉറുഗ്വയുടെ നാഷണൽ ടീമിലേക്ക് താൻ മടങ്ങിയെത്തിയതിൽ മെസ്സി വളരെയധികം സന്തോഷവാനാണ് എന്നുമാണ് സുവാരസ് പറഞ്ഞിട്ടുള്ളത്. വീണ്ടും പരസ്പരം കണ്ടുമുട്ടുന്നത് മനോഹരമായ ഒരു കാര്യമാണെന്നും സുവാരസ് പറഞ്ഞിട്ടുണ്ട്.
ഞാൻ ലയണൽ മെസ്സിയുമായി സംസാരിച്ചിരുന്നു.അദ്ദേഹം വളരെയധികം ഹാപ്പിയാണ്.നാഷണൽ ടീമിനെ കുറിച്ച് അദ്ദേഹം എന്നോട് എപ്പോഴും ചോദിക്കുമായിരുന്നു.ഉറുഗ്വയുടെ ദേശീയ ടീമിൽ എനിക്ക് വീണ്ടും ഇടം നേടാൻ കഴിഞ്ഞതിൽ അദ്ദേഹം വളരെയധികം സന്തോഷവാനാണ്. ഞങ്ങൾ പരസ്പരം വീണ്ടും കണ്ടുമുട്ടുന്നു എന്നത് വളരെ മനോഹരമായ ഒരു കാര്യമാണ്, ഇതാണ് മെസ്സിയെ കുറിച്ച് സുവാരസ് പറഞ്ഞിട്ടുള്ളത്.
ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടിയാണ് നിലവിൽ സുവാരസ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ അദ്ദേഹം ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിപ്പിച്ചുകൊണ്ട് ലയണൽ മെസ്സിക്കൊപ്പം ചേരും എന്നുള്ള റൂമറുകൾ സജീവമാണ്. ഇന്റർ മയാമി അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.സുവാരസ് മയാമിയിൽ എത്താനുള്ള സാധ്യതകൾ തന്നെയാണ് ഇപ്പോൾ കൂടുതലായിട്ട് ഉള്ളത്.