ഇന്നലെ ഐഎസ്എല്ലിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പരാജയപ്പെടുത്തിയത് പഞ്ചാബ് എഫ്സിയാണ്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികൾക്ക് മുന്നിൽ തോൽവി രുചിക്കേണ്ടി വന്നത്. പഞ്ചാബ് സൂപ്പർ താരമായ ലൂക്ക മേയ്സണാണ് അവർക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ അദ്ദേഹം സ്വന്തമാക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത് ജീസസ് ജിമിനസാണ്.കൊച്ചിയിൽ വന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുക എന്നുള്ളത് പഞ്ചാബിന് പുതുമയുള്ള കാര്യമല്ല.കഴിഞ്ഞ സീസണിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇത് പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വച്ച് പരാജയപ്പെട്ടതാണ്.ലൂക്ക മേയ്സൺ പലപ്പോഴും ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം നടത്തുന്ന താരവുമാണ്.
പകരക്കാരനായി ഇറങ്ങിയ ലൂക്ക പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. അതിന് ശേഷം താരം തന്റെ ജേഴ്സി ഊരുകയായിരുന്നു. എന്നിട്ട് കോർണറിൽ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്ലാഗ് എടുത്തുയർത്തി. ബ്ലാസ്റ്റേഴ്സിന്റെ ഫ്ലാഗിന്റെ സ്ഥാനത്ത് തന്റെ ജേഴ്സി അദ്ദേഹം നാട്ടുകയാണ് ചെയ്തത്. എന്നിട്ട് അത് ഉയർത്തിപ്പിടിക്കുകയും ചെയ്തു.
ജേഴ്‌സി ഊരി സെലിബ്രേറ്റ് ചെയ്തതിന് അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിച്ചിരുന്നു. പക്ഷേ അതിനുശേഷം വളരെ അഗ്രസീവായ രൂപത്തിലാണ് അദ്ദേഹം ആഘോഷിച്ചത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്ലാഗിൽ തൊട്ടു കളിച്ചത് ആരാധകരെ ഒരല്പം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വ്യക്തമാക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തങ്ങളുടെ പ്രതിഷേധം പഞ്ചാബ് താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ഏതായാലും അദ്ദേഹത്തിന്റെ പ്രകടന മികവ് എടുത്തു പറഞ്ഞേ മതിയാകൂ. പകരക്കാരനായ ഇറങ്ങിയ അദ്ദേഹം കുറഞ്ഞ മിനുട്ടുകൾ കൊണ്ട് വലിയ ഇമ്പാക്ട് സൃഷ്ടിക്കുകയായിരുന്നു.തോൽവി ക്ലബ്ബിന് സംബന്ധിച്ചിടത്തോളം വളരെയധികം നിരാശ നൽകുന്ന ഒരു കാര്യമാണ്.ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ തിരിച്ചു വരിക എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന് ചെയ്യാൻ സാധിക്കുന്ന കാര്യം.