ലുലു ഗ്രൂപ്പ് ഫുട്ബോളിലേക്കും,വമ്പൻ ക്ലബ്ബിനെ ഏറ്റെടുക്കും, ലക്ഷ്യം ഐഎസ്എൽ തന്നെ.

ഇന്ത്യൻ ഫുട്ബോളിൽ ഏറെ പഴക്കവും ചരിത്രവും ഉള്ള ക്ലബ്ബാണ് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബ്. 1891 ലാണ് ഈ ക്ലബ്ബ് സ്ഥാപിതമാകുന്നത്. ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ് ഇത്. 132 വർഷത്തെ പഴക്കം അവകാശപ്പെടാൻ ഈ ക്ലബ്ബിന് സാധിക്കുന്നുണ്ട്.

എന്നാൽ സമീപകാലത്ത് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഈ ക്ലബ്ബ് മുന്നോട്ട് പോകുന്നത്.സാമ്പത്തിക പ്രതിസന്ധി ബാധിച്ചതിനെ തുടർന്ന് ഇടക്കാലയളവിൽ മുഹമ്മദൻസ് പൂട്ടിയിട്ടിരുന്നു.കൊൽക്കത്ത ആസ്ഥാനമായ പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന് വലിയ ഒരു ആരാധക പിന്തുണ തന്നെയുണ്ട്. പിന്നീട് വീണ്ടും പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെങ്കിലും പ്രതിസന്ധികൾ അവസാനിച്ചിട്ടില്ല.

ഇപ്പോൾ ബങ്കർ ഹിൽസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ ക്ലബ്ബ് ഉള്ളത്. ഈ ക്ലബ്ബിന്റെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അവർ നടത്തുന്ന ദുബായ് ട്രിപ്പിൽ അവിടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഉടമസ്ഥനായ എംഎ യൂസഫലിയുമായി ചർച്ച നടത്തിയിട്ടുണ്ട്. വെസ്റ്റ് ബംഗാളിൽ പല മേഖലകളിലും നിക്ഷേപങ്ങൾ നടത്താൻ ലുലു ഗ്രൂപ്പ് സമ്മതം മൂളി കഴിഞ്ഞിട്ടുണ്ട്.

അക്കൂട്ടത്തിൽ ഫുട്ബോളുമുണ്ട്. അതായത് ചരിത്രപ്രസിദ്ധമായ മുഹമ്മദൻ സ്പോട്ടിംഗ് ക്ലബ്ബിനെ ഏറ്റെടുക്കാൻ ലുലു ഗ്രൂപ്പ് തയ്യാറായിക്കഴിഞ്ഞു എന്ന കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഒന്നുകിൽ ക്ലബ്ബിനെ പൂർണമായും ഏറ്റെടുക്കും,അല്ലെങ്കിൽ വലിയ രൂപത്തിലുള്ള നിക്ഷേപം ക്ലബ്ബിൽ നടത്തും, ഇതാണ് നിലവിൽ ലുലു ഗ്രൂപ്പിന്റെ പദ്ധതി.ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടുകൂടി വളരെ വേഗത്തിൽ മുഹമ്മദൻ വളരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

2024/25 ഐഎസ്എൽ സീസണിലേക്ക് എത്തുക എന്നതാണ് മുഹമ്മദന്റെ പ്രാഥമിക ലക്ഷ്യമായി കൊണ്ട് കണക്കാക്കപ്പെടുന്നത്.അത് സാധ്യമാകുമോ എന്നുള്ളത് കാത്തിരുന്ന് കാണണം. നിക്ഷേപം വരുന്നതോടുകൂടി കൂടുതൽ മികച്ച താരങ്ങൾ എത്തുമെന്നും ഐ ലീഗിൽ പൂർവാധികം ശക്തിയോടുകൂടി തിരിച്ചു വരാൻ സാധിക്കുമെന്നുമൊക്കെയാണ് ആരാധകർ സ്വപ്നം കാണുന്നത്.

indian FootballLulu Group
Comments (0)
Add Comment