ലൂണയും ദിമിയും പ്ലേ ഓഫ് കളിക്കുമോ? ഇവാന്റെ മറുപടി കേട്ട് കൺഫ്യൂഷനിലായി ആരാധകർ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ യുവ താരം ഐമനാണ് തിളങ്ങിയത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു.ഡൈസുകെ സക്കായ്,നിഹാൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് സൗരവ് മണ്ടലും തിളങ്ങിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയിരുന്നു. എതിരാളികൾ ഒഡീഷ എഫ്സിയാണ്. വരുന്ന 19ആം തീയതി ഒഡീഷയുടെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പരിക്ക് തന്നെയാണ്.ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഫെഡോർ ചെർനിച്ചിന് പരിക്കേറ്റു എന്ന റൂമർ ഉണ്ടായിരുന്നുവെങ്കിലും അത് ശരിയല്ല.അദ്ദേഹം ഇന്നലത്തെ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
മത്സരത്തിനു ശേഷം മറ്റു താരങ്ങളെക്കുറിച്ച് ഇവാൻ വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു. അതായത് ദിമിത്രിയോസ്,അഡ്രിയാൻ ലൂണ എന്നിവർ പ്ലേ ഓഫ് മത്സരത്തിൽ കളിക്കുമോ എന്നായിരുന്നു ചോദ്യം. അതിന്റെ മറുപടി ഇവാൻ പറഞ്ഞത് ഇപ്രകാരമാണ്,ലൂണയോ ദിമിയോ പ്ലേ ഓഫിൽ ഉണ്ടാകുമെന്നുള്ളത് ഇപ്പോഴും ഒരു വലിയ ചോദ്യചിഹ്നമാണ്,ഇതാണ് ഇവാൻ പറഞ്ഞിട്ടുള്ളത്.
ദിമി പരിക്കിന്റെ പിടിയിലാണ്,അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നത് ഉറപ്പില്ല. പക്ഷേ ലൂണയുടെ കാര്യം ചോദ്യചിഹ്നത്തിലാണ് എന്ന് പറഞ്ഞത് ആരാധകരെ കൺഫ്യൂഷനിലാക്കിയിട്ടുണ്ട്.അതായത് ലൂണ ഹൈദരാബാദിനെതിരെ തന്നെ കളിക്കാൻ തയ്യാറായിരുന്നു എന്ന് പറഞ്ഞതും ഇവാൻ തന്നെയാണ്. പിന്നെ യെല്ലോ കാർഡ് റിസ്ക്ക് ഉണ്ടായതിനാൽ അദ്ദേഹത്തിന് കളിപ്പിക്കാതിരിക്കുകയായിരുന്നു എന്നാണ് വുക്മനോവിച്ച് നൽകിയ വിശദീകരണം. അതിനർത്ഥം പൂർണ്ണ ഫിറ്റ്നസ് കൊണ്ട് ലൂണ കളിക്കാൻ തയ്യാറായിട്ടുണ്ട് എന്നതാണ്.
പക്ഷേ പിന്നീട് ഇവാൻ പറഞ്ഞത് വലിയ ചോദ്യചിഹ്നമാണ് എന്നാണ്. ഏതായാലും ലൂണ പ്ലേ ഓഫിൽ ഉണ്ടാവാൻ തന്നെയാണ് സാധ്യത.ചെർ നിച്ചും ഉണ്ടാവും. നിലവിൽ ദിമിയുടെ കാര്യത്തിൽ മാത്രമാണ് സംശയങ്ങൾ ഉള്ളത്. മെഡിക്കൽ ടീമിനോടൊപ്പമുള്ള അദ്ദേഹം പത്തൊമ്പതാം തീയതിക്ക് മുന്നേ റിക്കവർ ആയാൽ നമുക്ക് താരത്തേയും പ്ലേ ഓഫിൽ കാണാം.