ലൂണയും ദിമിയും : കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പ്രസ് കോൺഫറൻസിൽ ഇരുവരെയും കുറിച്ച് പറഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്.മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് മത്സരം. രാത്രി എട്ടുമണിക്ക് മുംബൈയുടെ മൈതാനത്ത് വെച്ചു കൊണ്ടാണ് മത്സരം. കരുത്തരായ എതിരാളികളാണ് മുംബൈ സിറ്റി.
കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിലെ വിജയം. മത്സരത്തിൽ ലൂണയുടെ നേടിയ ഗോൾ ദിമിയുടെ അസിസ്റ്റിൽ നിന്നായിരുന്നു.ദിമി വന്നതിനുശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ മെച്ചപ്പെട്ടത്. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഈ സ്ട്രൈക്കർ ഉണ്ടാകുമോ എന്നത് വ്യക്തമല്ല.
ഈ മത്സരത്തിനു മുന്നോടിയായി ഇന്നലെ പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായ ഫ്രാങ്ക് ഡോവൻ സംസാരിച്ചിരുന്നു. ഈ രണ്ട് താരങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ലൂണ കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും പ്രധാനപ്പെട്ട ഒരു താരമാണെന്നും ദിമിയുടെ വരവ് ബ്ലാസ്റ്റേഴ്സിന് കരുത്തേകി എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
Taking our passion on the road! ⚽
— Kerala Blasters FC (@KeralaBlasters) October 8, 2023
A showdown against Mumbai City FC awaits the boys! 👊@IndSuperLeague #MCFCKBFC #KBFC #KeralaBlasters pic.twitter.com/sgVhzRXFVL
ലൂണ ഞങ്ങളുടെ നായകനാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും പ്രധാനപ്പെട്ട ഒരു താരമാണ്.ദിമിക്ക് പരിക്കായിരുന്നു.പക്ഷേ അദ്ദേഹം കളത്തിലേക്ക് മടങ്ങി എത്തിയത് കഴിഞ്ഞ മത്സരത്തിൽ എല്ലാവരും കണ്ടതാണല്ലോ. അദ്ദേഹം തിരിച്ചെത്തിയത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.കരുത്തേകിയ കാര്യമാണ്.മികച്ച കാര്യങ്ങൾ മത്സരത്തിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം,ഡോവൻ പറഞ്ഞു.
Here's a fun-filled sneak peek of our boys' trip to Mumbai! ✈️
— Kerala Blasters FC (@KeralaBlasters) October 7, 2023
📹 Watch the full Travel Vlog on our YouTube channel. ➡️ https://t.co/6etwslsSbp#MCFCKBFC #KBFC #KeralaBlasters
സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയോട് ഏറ്റുമുട്ടിയപ്പോഴെല്ലാം നിരാശയായിരുന്നു ഫലം.പക്ഷേ ഇത്തവണ അതിന് അറുതി വരുത്താൻ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.കടുത്ത വെല്ലുവിളി മുംബൈയുടെ ഭാഗത്ത് നിന്നുണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല.