കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ ആയിരുന്നു മുഴുവൻ സമയവും കളിച്ചത്. ഡെങ്കിപ്പനി ബാധിച്ചത് മൂലം അദ്ദേഹത്തിന് ആദ്യത്തെ മത്സരങ്ങൾ നഷ്ടമായിരുന്നു.ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി കൊണ്ട് അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്.എന്നിരുന്നാലും അദ്ദേഹത്തിന് യഥാർത്ഥ മികവ് ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല.അധികം വൈകാതെ തന്നെ അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരങ്ങളായ നോവ സദോയിയും ജീസസ് ജിമിനസും തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് നടത്തുന്ന മോശമല്ലാത്ത പ്രകടനത്തിൽ വലിയ പങ്കുവഹിക്കുന്നത് ഈ സൂപ്പർ താരങ്ങൾ തന്നെയാണ്. അവരുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ലൂണ കൂടി വരുന്നത്. അതുകൊണ്ടുതന്നെ JLN കൂട്ടുകെട്ട് ഇവിടെ പിറന്നിട്ടുണ്ട്.
ഈ മൂന്ന് പേരിലും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുമെന്ന് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുപേരും മികച്ച പ്രകടനം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ലൂണ ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
“ഞങ്ങൾ മൂന്നുപേരും മികച്ച താരങ്ങളാണ്. ഞങ്ങൾക്ക് വേണ്ടത് കൂടുതൽ സമയം ഒരുമിച്ച് കളിക്കുക എന്നുള്ളത് മാത്രമാണ്.നോവയും ജീസസും ഗംഭീര പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഞാൻ മുഴുവൻ സമയവും കളിച്ചു.ഈ സീസണിൽ ഉടനീളം ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,ഞങ്ങൾ മൂന്നുപേർക്ക് മാത്രമല്ല,ടീമിന് മൊത്തം അങ്ങനെ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘ ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരമാണ് ഈ താരങ്ങൾക്ക് മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി.വിജയം ബ്ലാസ്റ്റേഴ്സ് കൈപ്പിടിയിൽ ഒതുക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.