ലൂണ ഗോളടിച്ചാൽ ബ്ലാസ്റ്റേഴ്സിന് കരയേണ്ടി വരില്ല,ഐഎസ്എൽ കണക്കുകൾ പുറത്തുവിട്ടു.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നായകൻ ലൂണ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ബംഗളൂരു എഫ്സിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാം ഗോൾ നേടിയത്. അതിനുശേഷം ജംഷഡ്പൂർ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ ലൂണ നേടിയ മനോഹരമായ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ലൂണയാണ്.ആകെ 50 മത്സരങ്ങൾ കളിച്ച ഈ സൂപ്പർ താരം 14 ഗോളുകളാണ് നേടിയിട്ടുള്ളത്. 15 ഗോളുകൾ നേടിയിട്ടുള്ള ഓഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ. പക്ഷേ അദ്ദേഹത്തെ ഈ സീസണിൽ തന്നെ മറികടക്കാൻ ലൂണക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഒരു പുതിയ കണക്കുകൾ ഇപ്പോൾ പുറത്തുവിട്ടു കഴിഞ്ഞു. അതായത് ലൂണ ഗോൾ നേടിക്കഴിഞ്ഞാൽ പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന് കരയേണ്ടി വരില്ല.ലൂണ ഗോൾ നേടിയ ഒരൊറ്റ മത്സരത്തിൽ പോലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടില്ല. അതിന്റെ സമ്പൂർണ്ണമായ കണക്കുകളാണ് ഇന്ത്യൻ സൂപ്പർ ലീഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചെന്നെയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിലായിരുന്നു ലൂണ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയത്.ആ മത്സരത്തിൽ എതിരല്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗിൽ ലൂണ ഗോൾ നേടിയപ്പോൾ എല്ലാം ബ്ലാസ്റ്റേഴ്സ് വിജയിക്കുകയോ സമനില നേടുകയോ ചെയ്തിട്ടുണ്ട്.ഇത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന ഒരു കണക്കുകൾ തന്നെയാണ്.

അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒക്ടോബർ 21 തീയതിയാണ് ഈ മത്സരം അരങ്ങേറുക.കൊച്ചിയിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്.എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

Adrian LunaKerala Blasters
Comments (0)
Add Comment