ഇതൊക്കെ എല്ലാവർക്കും ഉണ്ടാവുന്നതാണ് : മോശം സമയത്തിൽ പ്രതികരിച്ച് ലൂണ

കേരള ബ്ലാസ്റ്റേഴ്സിന് ഇത് മോശം സമയമാണ്.എന്തെന്നാൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ആകെ നാലു തോൽവികൾ വഴങ്ങി.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ചെന്നൈയെ തോൽപ്പിക്കൽ കേരള ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.

തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയതോടെ ആരാധകർ വലിയ നിരാശയിലാണ്. ഈ മോശം സമയത്തിൽ ക്യാപ്റ്റൻ ലൂണ പ്രതികരിച്ചിട്ടുണ്ട്.ഇത്തരം മോശം സമയം ഏതൊരു ടീമിനും ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.താരങ്ങളുടെ കോൺഫിഡൻസ് നഷ്ടപ്പെടാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.ലൂണ പറഞ്ഞത് നോക്കാം.

‘ ലോകത്തുള്ള ഏത് ടീമും ഇത്തരം മോശം സമയത്തിലൂടെ കടന്നു പോകുന്നവരാണ്.ഞങ്ങൾ താരങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ പ്രധാനപ്പെട്ട കാര്യം കോൺഫിഡൻസ് നഷ്ടപ്പെടാതിരിക്കുക എന്നതാണ്. യുവതാരങ്ങൾക്കും വിദേശ താരങ്ങൾക്കും ഒന്നും കോൺഫിഡൻസ് പോവരുത്. എല്ലാവരും ഞങ്ങൾക്ക് പ്രധാനപ്പെട്ടവരാണ് ‘ഇതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റൻ പറഞ്ഞത്.

കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്തിയ താരമാണ് ലൂണ.എന്നാൽ ഈ സീസണിൽ ഇതുവരെ അതിനനുസരിച്ചുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ലൂണ ഫോമിലേക്ക് തിരിച്ചെത്താത്തതും ക്ലബ്ബിന് ഒരു തിരിച്ചടിയാണ്.ആ അർത്ഥത്തിൽ ലൂണക്കും ഈ മത്സരം വളരെ നിർണായകമാണ്

Adrian LunaKerala Blasters
Comments (0)
Add Comment