കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്‌ക്വാഡിലേക്ക് ഏറ്റവും അവസാനം കൊണ്ടുവന്ന താരമാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ്. കഴിഞ്ഞ തവണ അദ്ദേഹം ഗ്രീസിലായിരുന്നു കളിച്ചിരുന്നത്.ബ്ലാസ്റ്റേഴ്സിനൊപ്പം വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അദ്ദേഹം പരിശീലനം നടത്തിയിട്ടുള്ളത്. തുടർന്ന് ക്ലബ്ബിന് വേണ്ടിയുള്ള അരങ്ങേറ്റം താരം നടത്തുകയും ഗോളടിക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയ താരം ജീസസ് ജിമിനസാണ്.കോട്ടാലിന്റെ അളന്ന് മുറിച്ച ക്രോസിൽ നിന്നും ഒരു കിടിലൻ ഹെഡ്ഡറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗോൾ പിറന്നിരുന്നത്. അതിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു എന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും ഒരു ഗോൾ പഞ്ചാബ് പിന്നീട് നേടിയതോടെ തോൽവിയിലേക്ക് വഴുതി വീഴുകയായിരുന്നു.
ജീസസ് ജിമിനസിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തങ്ങൾക്ക് പരസ്പരം അടുത്തറിയാൻ കൂടുതൽ ദിവസം വേണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കരിയർ വെച്ച് നോക്കുമ്പോൾ ജീസസ് ഒരു അവിശ്വസനീയമായ താരമാണെന്നും ലൂണ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ഞാൻ ജീസസിനൊപ്പം ഒരു ദിവസം മാത്രമാണ് പരിശീലനം നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൂടുതൽ അറിയണമെങ്കിൽ കുറച്ച് കൂടി സമയം വേണം. അദ്ദേഹത്തിന് എന്നെ അറിയണമെങ്കിലും സമയം ആവശ്യമാണ്.പക്ഷേ ഇതുവരെയുള്ള അദ്ദേഹത്തിന്റെ കരിയർ വച്ചുനോക്കുമ്പോൾ അവിശ്വസനീയമായ ഒരു താരം തന്നെയാണ് ജീസസ് ‘ ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.
ആദ്യ മത്സരത്തിൽ അസുഖം കാരണം അഡ്രിയാൻ ലൂണ പങ്കെടുത്തിരുന്നില്ല. അത് അക്ഷരാർത്ഥത്തിൽ ക്ലബ്ബിന് തിരിച്ചടിയാവുകയും ചെയ്തു.അടുത്ത മത്സരത്തിൽ ലൂണ തിരിച്ചെത്തും. അത് ക്ലബ്ബിനും ജീസസിനും ഏറെ ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും.