ഇന്നലത്തെ മത്സരത്തിന് ഇല്ല,അഡ്രിയാൻ ലൂണക്ക് സംഭവിച്ചത് എന്ത്?

ഇന്നലെ കൊൽക്കത്തയിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്.നോഹ സദോയി,യോയ്‌ഹെൻബ എന്നിവർ നേടിയ ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നില്ല.

പകരം ക്യാപ്റ്റൻ സ്ഥാനം വഹിച്ചത് മിലോസ് ഡ്രിൻസിച്ചായിരുന്നു.അഡ്രിയാൻ ലൂണയുടെ അഭാവം ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു.താരത്തിന് പരിക്കിന്റെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ അഡ്രിയാൻ ലൂണക്ക് സംഭവിച്ചത് എന്താണ് എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്.അതായത് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തിട്ടുള്ളത്.

തന്റെ കുഞ്ഞിന്റെ ജനനത്തിന് അറ്റൻഡ് ചെയ്യാൻ വേണ്ടിയാണ് അഡ്രിയാൻ ലൂണ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്.അദ്ദേഹത്തിന് പേഴ്സണൽ ലീവ് ക്ലബ്ബ് അനുവദിക്കുകയായിരുന്നു. വരുന്ന ആഴ്ചയുടെ തുടക്കത്തിൽ തന്നെ ലൂണ മടങ്ങിയെത്തും. കൊച്ചിയിലേക്ക് വന്നുകൊണ്ട് ടീമുമായി അദ്ദേഹം ജോയിൻ ചെയ്യും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളത്.

ആദ്യ മത്സരത്തിൽ അഡ്രിയാൻ ലൂണ ഉണ്ടാവില്ലേ എന്നത് വ്യക്തമായിട്ടില്ല. സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമത്സരം കളിക്കുക.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ലൂണയുടെ അഭാവത്തിൽ പ്രതിരോധത്തിൽ ആയിരുന്നു മാറ്റം സംഭവിച്ചത്.കോയെഫും ഡ്രിൻസിച്ചും മത്സരത്തിൽ ഒരുമിച്ച് ഇറങ്ങുകയായിരുന്നു.

മുന്നേറ്റ നിരയിൽ നോഹയും പെപ്രയുമായിരുന്നു വിദേശ സാന്നിധ്യങ്ങൾ ആയി കൊണ്ട് ഉണ്ടായിരുന്നത്.ഏതായാലും ഇന്നലത്തെ സൗഹൃദത്തിൽ വിജയം നേടാൻ കഴിഞ്ഞു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.ടീം ഇന്ന് കൊച്ചിയിൽ എത്തും. ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപനവും ഇന്ന് തന്നെയാണ് നടക്കുക.

Adrian LunaKerala Blasters
Comments (0)
Add Comment