കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ വിജയമാണ് ഇന്നലത്തെ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ നോവ സദോയി തകർപ്പൻ പ്രകടനം പുറത്തെടുത്തു.ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയത്.ജീസസ്,രാഹുൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
അഡ്രിയാൻ ലൂണ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.നോവ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ലൂണ തന്നെയായിരുന്നു.മികച്ച ഒരു പാസ് തന്നെയായിരുന്നു അത്. മാത്രമല്ല ആദ്യ ഗോളിലും നമുക്ക് ലൂണയുടെ സാന്നിധ്യം കാണാൻ കഴിയും. അതായത് കോറോ സിങ്ങിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജീസസ് ഗോൾ നേടിയത്. എന്നാൽ കോറോ സിംഗിലേക്ക് പാസ് നൽകിയത് ലൂണയായിരുന്നു.
ചെന്നൈയിൻ എഫ്സി എപ്പോഴും ലൂണക്ക് ഇഷ്ടപ്പെട്ട ഒരു എതിരാളിയാണ്.ലൂണയുടെ സ്ഥിരം വേട്ടമൃഗം എന്ന് വേണമെങ്കിൽ പറയാം. കാരണം ഏഴ് മത്സരങ്ങളാണ് അവർക്കെതിരെ ഇതുവരെ ലൂണ കളിച്ചിട്ടുള്ളത്.ആ 7 മത്സരങ്ങളിൽ നിന്ന് 7 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
അതായത് ചെന്നൈയ്ക്കെതിരെ തിളങ്ങാൻ പലപ്പോഴും അദ്ദേഹത്തിന് കഴിയുന്നുണ്ട്.ലൂണ ഫോമിലേക്ക് തിരിച്ചെത്തി എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇനിയുള്ള മത്സരങ്ങളിൽ ലൂണ ഇതിനേക്കാൾ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എഫ്സി ഗോവയാണ്.