കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. പൊതുവേ ദുർബലരെന്ന് വിലയിരുത്തപ്പെടുന്ന ഹൈദരാബാദിനോട് പരാജയപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ ഒരു കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
ആ തോൽവിയിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം എന്നെ തന്നെ കുറ്റപ്പെടുത്തിക്കോളൂ എന്ന് ലൂണ അതിൽ എഴുതിയിരുന്നു.ലൂണക്ക് ഇതുവരെ ഈ സീസണിൽ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിനും ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്.അത് നമുക്ക് നോക്കാം.
‘ലൂണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്റെ ശ്രദ്ധയിൽപ്പെട്ടു.അദ്ദേഹത്തിന് ഖേദം തോന്നേണ്ട യാതൊരുവിധ കാര്യവും ഇവിടെയില്ല. കാരണം ഒരു പരിക്കിന് ശേഷമാണ് ലൂണ വരുന്നത്.അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ ആരാധകർ നിങ്ങൾക്കെതിരെ തിരിയില്ല. യഥാർത്ഥ ആരാധകർ നിങ്ങളെ നെഗറ്റീവായി ചിത്രീകരിക്കില്ല.ഹോസു,ഇവാൻ,ബെൽഫോർട്ട്.. അവർക്കൊക്കെ ഉണ്ടായിരുന്ന അതേ പാഷൻ തന്നെയാണ് നിങ്ങൾക്കും ഉള്ളത്.ലൂണ ഒരു മാന്ത്രികനാണ്. ഞങ്ങളുടെ അഭിമാനവുമാണ് ‘ ഇതാണ് ആ ആരാധകൻ എഴുതിയിട്ടുള്ളത്.
കുറച്ച് മത്സരങ്ങളിലെ മോശം പ്രകടനം കൊണ്ട് മാത്രം നമുക്ക് ലൂണയെ എഴുതിത്തള്ളാൻ കഴിയില്ല.ലൂണയുടെ മികവിൽ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അദ്ദേഹം തന്റെ പഴയ ഫോം വീണ്ടെടുത്ത് കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ട് തന്നെയായിരിക്കും. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.