ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ റൗണ്ട് മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയത്.കെസിയ നേടിയ ഗോളിലൂടെ ലീഡ് എടുത്ത ബ്ലാസ്റ്റേഴ്സ് ലൂണ നേടിയ ഗോളിലൂടെ വിജയം ഉറപ്പാക്കുകയായിരുന്നു.കർട്ടിസായിരുന്നു ബംഗളൂരുവിന്റെ ഏക ഗോൾ നേടിയത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.
മത്സരത്തിൽ തിളങ്ങാൻ ക്യാപ്റ്റൻ ലൂണക്ക് കഴിഞ്ഞിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. മത്സരത്തെക്കുറിച്ച് അദ്ദേഹം ആരാധകരോടായി അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. അടുത്ത മത്സരത്തിൽ നമുക്ക് വീണ്ടും കാണാം എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്.
വിജയത്തോടെ മൂന്ന് പോയിന്റുകൾ നേടിക്കൊണ്ട് സീസൺ ആരംഭിക്കാൻ കഴിഞ്ഞു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആരാധകർ ഹാപ്പിയാവുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവർ സന്തോഷത്തോടുകൂടി വീട്ടിലേക്ക് പോകേണ്ടത് ഞങ്ങൾക്ക് ഉറപ്പാക്കണമായിരുന്നു.അവർക്ക് ഹാപ്പിയായി കൊണ്ട് വീട്ടിലേക്ക് പോകാൻ സാധിച്ചു.
Mesmerizing moves there from Daisuke & Luna 🤩🤌#KBFCBFC #KBFC #KeralaBlasters pic.twitter.com/6yjPj4r780
— Kerala Blasters FC (@KeralaBlasters) September 24, 2023
ഇപ്പോൾ ഞങ്ങൾ അടുത്ത മത്സരത്തിലാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി ആർപ്പുവിളിക്കുന്ന ആളുകളായിരുന്നു സ്റ്റേഡിയം മുഴുവനും. അവർ വളരെ സന്തോഷത്തോടുകൂടിയാണ് സ്റ്റേഡിയം വിട്ടത് എന്നത് ഞങ്ങളെ സന്തോഷവാന്മാരാക്കുന്നു.നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഒരു ഗോൾ വഴങ്ങേണ്ടിവന്നു.എല്ലാ ആരാധകരോടും നന്ദി പറയുന്നു. അടുത്ത മത്സരത്തിലും അവരുടെ സാന്നിധ്യം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്. ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട് നിങ്ങളുടെ ഈ പിന്തുണയിൽ,ലൂണ പറഞ്ഞു.
The Skipper Speaks! 🗣️
— Kerala Blasters FC (@KeralaBlasters) September 21, 2023
📹 Luna shares his thoughts on #KBFCBFC. #KBFC #KeralaBlasters pic.twitter.com/9WjFMToLfz
ഇനി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെയാണ് നേരിടുക.അടുത്ത ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ പോരാട്ടം അരങ്ങേറുക.