കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. സർജറി പൂർത്തിയാക്കി വിശ്രമ ജീവിതമാണ് ഇപ്പോൾ താരം നയിക്കുന്നത്.കുറച്ചധികം കാലം അദ്ദേഹം പുറത്തിരിക്കേണ്ടിവരും.ഈ സീസണിൽ ഇനി ലൂണക്ക് കളിക്കാൻ സാധിക്കില്ല.
ലൂണയുടെ പകരം ഒരു വിദേശ സൈനിങ്ങ് തങ്ങൾ നടത്തും എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് നേരത്തെ പറഞ്ഞിരുന്നു.ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ പുറത്തേക്ക് വരികയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പ്രമുഖ ഫുട്ബോൾ നിരീക്ഷകനും കമന്റെറ്ററുമായ ഷൈജു ദാമോദരൻ ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് ലൂണയുടെ പകരക്കാരനെ കൊണ്ടുവരുന്നതിനെ തൊട്ടരികിലാണ്.വരുന്നത് ഒരു യൂറോപ്യൻ താരമാണ്. ഫോർവേഡ് ആയും വിങ്ങറായും കളിക്കാൻ കഴിവുള്ള താരത്തെയാണ് ടീമിലേക്ക് എത്തിക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ഏഷ്യയിൽ കളിച്ചു പരിചയം ഉണ്ട് എന്നുള്ളത് മാത്രമല്ല AFC ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരം കൂടിയാണ്.
പക്ഷേ ഇവിടുത്തെ പ്രധാനപ്പെട്ട തടസ്സം കുടുംബം തന്നെയാണ്.അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ല.അത് പരിഹരിക്കപ്പെട്ടാൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ സാധ്യതയുണ്ട്.ഏതായാലും വൈകാതെ ഒരു അന്തിമ തീരുമാനം ഇക്കാര്യത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്രയും വിവരങ്ങളാണ് ഷൈജു ദാമോദരൻ നൽകിയിട്ടുള്ളത്.ഏതാണ് താരമെന്ന് വ്യക്തമായിട്ടില്ല.റൂമറുകൾ പലതും പ്രചരിക്കുന്നുണ്ട്.
അധികം വൈകാതെ ലൂണയുടെ പകരക്കാരൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് തന്നെയാണ് ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നത്. പക്ഷേ സൂപ്പർ കപ്പിൽ പങ്കെടുക്കാൻ ഉണ്ടായേക്കില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെക്കൻഡ് ലെഗ്ഗിലായിരിക്കും താരം ടീമിനോടൊപ്പം ചേരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ സൈനിങ് ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.