ഒരൊറ്റ നെഗറ്റീവ് പോലുമില്ല,കഴിഞ്ഞത് മാരക പരിശീലനമെന്ന് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും അവസാനമായി കളിച്ച മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തം ആരാധകർക്ക് മുൻപിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.പക്ഷേ യഥാർത്ഥത്തിൽ ആ തോൽവി ബ്ലാസ്റ്റേഴ്സ് അർഹിച്ചിരുന്നില്ല.എല്ലാംകൊണ്ടും മത്സരത്തിൽ ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. പക്ഷേ ചില പിഴവുകൾക്ക് നൽകേണ്ടി വന്ന വില വലുതായിരുന്നു.
ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെയാണ് നേരിടുക.അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ഈ മത്സരത്തിൽ വിജയം നേടാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് കഠിനമായ തയ്യാറെടുപ്പുകൾ തന്നെ നടത്തിയിട്ടുണ്ട്.
ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ തന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഒരു മാരകമായ ട്രെയിനിങ് സെഷനാണ് പൂർത്തിയായത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം താരങ്ങൾ മികച്ച രൂപത്തിൽ റിയാക്ട് ചെയ്തുവെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് നോക്കാം.
‘കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷമുള്ള റിയാക്ഷൻ മികച്ചതായിരുന്നു.ഞാൻ ഈ പരിശീലക സ്ഥാനത്ത് എത്തിയതിനുശേഷമുള്ള ഏറ്റവും മികച്ച ട്രെയിനിങ് സെഷനാണ് ഇന്നലെ പൂർത്തിയായത്. അത് മാരകമായിരുന്നു.എനിക്ക് ഒരൊറ്റ നെഗറ്റീവ് പോലും കാണാൻ കഴിയുന്നില്ല.എങ്ങും പോസിറ്റീവ് റിയാക്ഷനുകൾ മാത്രമാണ്. എല്ലാ താരങ്ങളും വിജയിക്കാൻ മാത്രം ആഗ്രഹിക്കുന്നു ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
താരങ്ങൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഡിഫൻസും ഗോൾകീപ്പിങ്ങുമാണ് ചില നിമിഷങ്ങളിൽ പിഴവുകൾ വരുത്തിവെക്കുന്നത്. കൂടാതെ ഫിനിഷിംഗിലെ അപാകതകളും ബ്ലാസ്റ്റേഴ്സിന് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.