അതേക്കുറിച്ച് ഞാൻ മെസ്സിയോട് സംസാരിക്കാറില്ല, അദ്ദേഹത്തെ വെറുതെ വിഷമിപ്പിക്കേണ്ട എന്ന് കരുതും : മാക്ക് ആല്ലിസ്റ്റർ

അർജന്റീനയുടെ നാഷണൽ ടീമിൽ ഒരുകാലത്ത് മെസ്സി അനുഭവിച്ച യാതനകൾ അനേകമാണ്. ഒരു ഇന്റർനാഷണൽ ട്രോഫി ഇല്ലാത്തതിന്റെ പേരിൽ മെസ്സി നിരന്തരം വേട്ടയാടപ്പെട്ടു. അർജന്റീനയിലെ സ്വന്തം ആരാധകരിൽ നിന്ന് പോലും മെസ്സിക്ക് വിമർശനങ്ങൾ വന്നിരുന്നു. മൂന്ന് ഫൈനലുകളിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ മെസ്സി ഇന്റർനാഷണൽ ഫുട്ബോൾ അവസാനിപ്പിച്ചിരുന്നു.

പക്ഷേ ആരാധകരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മെസ്സി വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുകയും നാഷണൽ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.വർഷങ്ങൾക്കിപ്പുറം മെസ്സി അനുഭവിച്ചതിനെല്ലാം പകരമായി കൊണ്ട് അദ്ദേഹത്തിന് ലഭിച്ചു തുടങ്ങി.ഇന്ന് ഇന്റർനാഷണൽ ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും മെസ്സി കമ്പ്ലീറ്റ് പ്ലെയറാണ്. വേൾഡ് കപ്പ് ട്രോഫി ഉൾപ്പെടെ അനവധി നേട്ടങ്ങൾ മെസ്സിയുടെ ഷെൽഫിലെത്തിക്കഴിഞ്ഞു.

മെസ്സിയുടെ സഹതാരമായ മാക്ക് ആല്ലിസ്റ്റർ പുതിയ ഇന്റർവ്യൂവിൽ തങ്ങളുടെ ക്യാപ്റ്റനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചിരുന്നു.അതിലൊന്ന് ലയണൽ മെസ്സിയുടെ നാഷണൽ ടീമിലെ ഭൂതകാലത്തെ കുറിച്ചാണ്. ഭൂതകാലത്തെ കുറിച്ച് താൻ മെസ്സിയോട് സംസാരിക്കാറില്ലെന്നും അന്ന് ലയണൽ മെസ്സി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു എന്നുമാണ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്.

എനിക്ക് കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ല.ഞാൻ സംസാരിക്കാറുമില്ല.അദ്ദേഹത്തിന് കിരീടങ്ങൾ നേടാനാവാത്ത ആ സമയത്ത് അദ്ദേഹം വളരെയധികം ബുദ്ധിമുട്ടിയിരുന്നു.ഇന്ന് ഞങ്ങൾക്കൊപ്പം അദ്ദേഹം നേടി.അത് അസാധാരണമായ സന്തോഷമാണ് മെസ്സിക്ക് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങൾ കളിക്കുകയും കിരീടങ്ങൾ നേടുകയും ചെയ്തു. ഇത് വളരെയധികം മനോഹരമാണ്,മാക്ക് ആല്ലിസ്റ്റർ പറഞ്ഞു.

ലയണൽ മെസ്സി ഇനി ഒരുപാട് കാലമൊന്നും അർജന്റീന നാഷണൽ ടീമിനോടൊപ്പം ഉണ്ടാവില്ല.അടുത്ത വേൾഡ് കപ്പിൽ അർജന്റീനയോടൊപ്പം കളിക്കാൻ ഇപ്പോഴും മെസ്സിക്ക് പ്ലാനുകൾ ഇല്ല. പക്ഷേ അദ്ദേഹത്തെ കളിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സഹതാരങ്ങളും പരിശീലകനും ഉള്ളത്.

Alexis Mac AllisterArgentinaLionel Messi
Comments (0)
Add Comment