കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ച ആദ്യത്തെ നാലു മത്സരങ്ങളിലും ഗോൾവല കാത്തത് മലയാളി താരമായ സച്ചിൻ സുരേഷായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് സോം കുമാർ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുകയായിരുന്നു. അവസാനത്തെ നാല് മത്സരങ്ങളിലും സോം കുമാറായിരുന്നു ഗോൾപോസ്റ്റിൽ ഉണ്ടായിരുന്നത്.
ഇത്തവണ രണ്ട് ഗോൾകീപ്പർമാരും മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. പറയാൻ കാരണം ഇരുവരും വ്യക്തിഗത പിഴവുകൾ വരുത്തി വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുവർക്കും ഒരുപാട് വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നു.4 മത്സരങ്ങൾ കളിച്ച സച്ചിൻ സുരേഷ് എട്ട് സേവുകളായിരുന്നു ഇതുവരെ നടത്തിയിരുന്നത്. എന്നാൽ ചില പിഴവുകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സംഭവിച്ചിരുന്നു.അതെല്ലാം കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറുകയായിരുന്നു.
ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് സച്ചിൻ സുരേഷ് കളിക്കളത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ തിരിച്ചടികളും തന്നെ കൂടുതൽ കരുത്തനാക്കുന്നു എന്നാണ് അതിന്റെ ക്യാപ്ഷനായി കൊണ്ട് സച്ചിൻ എഴുതിയിട്ടുള്ളത്.അദ്ദേഹത്തിന്റെ മെസ്സേജ് നമുക്ക് നോക്കാം.
‘ കളിക്കളമാണ് എന്റെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം വീടായി അനുഭവപ്പെടുന്നത്.അവിടേക്ക് ഞാനിപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. ഓരോ തിരിച്ചടികളും എന്നെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുക. ഓരോ സ്റ്റെപ്പുകളും എന്റെ പാഷനുള്ള ഇന്ധനമാണ്.ഇവിടെ എത്താൻ കഴിഞ്ഞതിൽ ഒരുപാട് കൃതാർത്ഥതയുണ്ട്. തീർച്ചയായും ഞാൻ എന്റെ എല്ലാതും സമർപ്പിക്കും ‘ഇതാണ് സച്ചിൻ എഴുതിയിട്ടുള്ളത്.
സച്ചിൻ മടങ്ങിയെത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന കാര്യമാണ്.നവംബർ 24 ആം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.ചെന്നൈക്കെതിരെയാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ സച്ചിൻ ആയിരിക്കുമോ സോം ആയിരിക്കുമോ എന്നുള്ളത് വ്യക്തമല്ല.ആരായാലും മികച്ച പ്രകടനം നടത്തിയാൽ മതി എന്ന നിലപാടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.