Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മേദിഹ് തലാലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ക്ലബ്ബുകളുടെ ശ്രമങ്ങൾ, ഒടുവിൽ താരം ഒരു ക്ലബ്ബിനെ തിരഞ്ഞെടുത്തു!

459

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന മേദിഹ് തലാൽ. അദ്ദേഹം പഞ്ചാബ് എഫ്സിയുടെ താരമാണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അദ്ദേഹത്തെ ഗ്രീക്ക് ക്ലബ്ബായ കിഫിഷ്യയിൽ നിന്നും പഞ്ചാബ് എഫ്സി സ്വന്തമാക്കിയത്. താരത്തിന്റെ പ്രകടനം ഇന്ത്യൻ സൂപ്പർ ലീഗിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു.

ഫ്രഞ്ച് താരമായ ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 19 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് നാല് ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി.ഐഎസ്എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം തലാലാണ്.മാത്രമല്ല ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരവും ഇദ്ദേഹം തന്നെയാണ്. 44 ചാൻസുകളാണ് ഇദ്ദേഹം ക്രിയേറ്റ് ചെയ്തിട്ടുള്ളത്.

താരത്തിന്റെ ഈ മികച്ച പ്രകടനം പല ക്ലബ്ബുകളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. അഞ്ചിൽ കൂടുതൽ ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഓഫറുകൾ നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അന്വേഷണങ്ങൾ നടത്തിയിരുന്നു.

പക്ഷേ മറ്റുള്ള ക്ലബ്ബുകൾ ഓഫറുകൾ നൽകി തുടങ്ങിയിരുന്നു.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ചെന്നൈയിൻ എഫ്‌സി, ബംഗളൂരു എഫ്സി എന്നിവരൊക്കെ താരത്തിന് ഓഫറുകൾ നൽകിയിരുന്നു. എന്നാൽ വിജയിച്ചിരിക്കുന്നത് മറ്റാരുമല്ല ഈസ്റ്റ് ബംഗാളാണ്. ഈസ്റ്റ് ബംഗാൾ അദ്ദേഹവുമായി ധാരണയിൽ എത്തിക്കഴിഞ്ഞു എന്നുള്ളത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.IFTWC ഉൾപ്പെടെയുള്ളവർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായ കാർലെസ് ക്വാഡ്രെറ്റ് ഈ താരത്തെ കൺവിൻസ് ചെയ്യുകയായിരുന്നു. അടുത്ത സീസണൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് തലാൽ കളിക്കുക. ഇദ്ദേഹം വരുന്നത് അതോടുകൂടി കൂടുതൽ മികച്ച രീതിയിലേക്ക് മാറാൻ ബംഗാളിന് സാധിക്കും.