കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് കാണിച്ച അനാദരവാണ് അത്:മജ്‌സെനെതിരെ രംഗത്ത് വന്ന് അസ്ഹർ!
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കൊച്ചിയിൽ വെച്ചുകൊണ്ട് പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.മത്സരത്തിൽ ഒരു പെനാൽറ്റിയിലൂടെ പഞ്ചാബാണ് ആദ്യം ലീഡ് എടുത്തത്. പെനാൽറ്റി ഗോളാക്കി മാറ്റിയ ലൂക്ക മജ്‌സെൻ ഒരു വ്യത്യസ്ത സെലിബ്രേഷൻ നടത്തിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ കോർണർ ഫ്ലാഗ് മാറ്റി തന്റെ ജേഴ്സി അവിടെ നാട്ടുകയാണ് ചെയ്തത്.
അതിനുള്ള വിശദീകരണം അദ്ദേഹം നൽകുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ ആക്ഷേപിച്ചു എന്നും അതിന് മറുപടിയായി കൊണ്ടാണ് താൻ ജഴ്സി നാട്ടിൽ നാട്ടിയത് എന്നുമായിരുന്നു മജ്‌സെൻ പറഞ്ഞിരുന്നത്.നിലവിൽ അദ്ദേഹം കളിക്കളത്തിന് പുറത്താണ്. രാഹുലിന്റെ ഫൗളിൽ അദ്ദേഹത്തിന്റെ താടിയെല്ലിന് പരിക്കേൽക്കുകയും സർജറി ആവശ്യമായി വരികയും ആയിരുന്നു.
ലൂക്ക നടത്തിയ ആ സെലിബ്രേഷനെ തിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ മുഹമ്മദ് അസ്ഹർ രംഗത്ത് വന്നിട്ടുണ്ട്. ക്ലബ്ബിന്റെ ഫ്ലാഗ് ഊരിയത് ബ്ലാസ്റ്റേഴ്സിനോട് കാണിച്ച അനാദരവാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.മലയാളത്തിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസ്ഹറിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ലൂക്ക നടത്തിയ സെലിബ്രേഷൻ അതിര് വിട്ടിട്ടുണ്ട്.എന്റെ അഭിപ്രായത്തിൽ അത് അനാദരവാണ്. ക്ലബ്ബിന്റെ ഫ്ലാഗ് നമ്മൾ ഊരാൻ പാടില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും ആ മത്സരത്തിൽ ലൂക്ക മികച്ച പ്രകടനമാണ് നടത്തിയത് എന്ന കാര്യത്തിൽ ആർക്കും തർക്കങ്ങൾ ഒന്നുമുണ്ടാവില്ല.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ഇനി രണ്ട് മാസത്തോളം അദ്ദേഹം കളിക്കളത്തിന് പുറത്താണ്. അദ്ദേഹത്തിന്റെ അഭാവത്തിലും ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് വിജയിച്ചിരുന്നു.