കൊച്ചി കീഴടക്കിയത് മലപ്പുറം തന്നെ,വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി മലപ്പുറം അൾട്രാസ്!
സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിന് ഇന്നലെ കൊച്ചിയിൽ വെച്ചുകൊണ്ട് തുടക്കമായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മലപ്പുറം എഫ്സി കൊച്ചിയെ തോൽപ്പിക്കുകയായിരുന്നു. പ്രമുഖ പരിശീലകനായ ജോൺ ഗ്രിഗറിയുടെ കീഴിലാണ് മലപ്പുറം ആദ്യ വിജയം സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മലപ്പുറം ലീഡ് സ്വന്തമാക്കിയിരുന്നു. ഫസലുറഹ്മാന്റെ അസിസ്റ്റിൽ നിന്നും ഹെഡ്ഡറിലൂടെയാണ് പെഡ്രോ മാൻസി ഗോൾ കണ്ടെത്തിയത്. പിന്നീട് രണ്ടാം പകുതിയിലും മലപ്പുറം ഒരു ഗോൾ നേടി. ഇത്തവണ മാൻസിയുടെ അസിസ്റ്റിൽ നിന്ന് ഫസലുറഹ്മാൻ ഗോൾ നേടുകയായിരുന്നു.
ഇങ്ങനെ ഈ രണ്ടു ഗോളുകൾക്കാണ് മലപ്പുറം എഫ്സി വിജയം സ്വന്തമാക്കിയിട്ടുള്ളത്.മത്സരം നടന്നത് കൊച്ചിയുടെ മൈതാനത്ത് ആണെങ്കിലും കൊച്ചി കീഴടക്കിയത് മലപ്പുറം തന്നെയായിരുന്നു. മലപ്പുറത്തിന്റെ ആരാധക പിന്തുണ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
22,894 ആരാധകരായിരുന്നു മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ഇതിൽ മലപ്പുറത്തിന്റെ ആരാധകർ തന്നെയായിരുന്നു ഭൂരിഭാഗവും.ശ്രദ്ധ നേടിയത് മലപ്പുറത്തിന്റെ ആരാധക കൂട്ടായ്മയായ അൾട്രാസ് ആയിരുന്നു. മലപ്പുറത്തിന്റെ ജേഴ്സികൾ അണിഞ്ഞ് എവേ സ്റ്റാന്റിൽ അൾട്രാസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിജയത്തിന് ശേഷം വൈകിങ് ക്ലാപും ഉണ്ടായിരുന്നു.
ഏതായാലും വിജയം സ്വന്തമാക്കാൻ സാധിച്ചത് മലപ്പുറത്തിന് സന്തോഷം നൽകുന്ന കാര്യമാണ്. ഇനി അടുത്തതായി നടക്കുന്ന മത്സരത്തിൽ തൃശ്ശൂരും കണ്ണൂരും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ പയ്യനാട് സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.