ഗ്രീസിൽ നിന്നും പഠിച്ച പാഠമെന്ത്? ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിബിൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ന് വിബിൻ മോഹനൻ.മധ്യനിരയിൽ മിന്നും പ്രകടനമാണ് ഈ മലയാളി താരം പുറത്തെടുക്കുന്നത്.ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന വിബിൻ ഈയിടെയാണ് തിരികെ വന്നത്.അതിന് ശേഷവും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മധ്യനിരയുടെ നട്ടെല്ല് എന്ന് പോലും നമുക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയും.

കഴിഞ്ഞ സീസണിന് മുന്നോടിയായി കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ വിബിൻ ഗ്രീസിലേക്ക് പോയിരുന്നു.ഗ്രീക്ക് ക്ലബ്ബായ OFI ക്രീറ്റിൽ പരിശീലനത്തിന് വേണ്ടിയായിരുന്നു അദ്ദേഹം പോയിരുന്നത്. ഏകദേശം ഒരു മാസത്തോളം യൂറോപ്പ്യൻ ക്ലബ്ബിൽ ട്രെയിനിങ് നടത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ആ ഒരു മാസക്കാലത്ത് ഒരുപാട് കാര്യങ്ങളെക്കുറിച്ച് വിബിൻ പഠിച്ചിട്ടുണ്ട്.

ഒരു പാസ് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താൻ പാടില്ല എന്നാണ് വിബിൻ ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്. ഡിസിഷൻ മേക്കിങ്ങിന്റെ കാര്യത്തിലാണ് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചതെന്നും ഈ മലയാളി താരം പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിബിൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘അവിടെ നിന്ന് ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം തീരുമാനമെടുക്കലാണ്. പലപ്പോഴും ഒരു കളിക്കാരൻ പന്ത് നഷ്ടപ്പെടുത്തുമ്പോൾ, ആളുകൾ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. പന്ത് നഷ്ടമായത് ആരുടെ പിഴവുകൊണ്ടാണെന്ന് ആരും ചിന്തിക്കാറില്ല. അവന് പാസ് നൽകിയ കളിക്കാരൻ, അവൻ അത്തരത്തിലുള്ള പാസ് സ്വീകരിക്കാൻ കഴിയുന്ന സ്ഥലത്തല്ല എന്ന് മനസിലാക്കിയിരിക്കില്ല. എന്റെ യൂറോപ്യൻ അനുഭവം ഇത്തരമൊരു വീക്ഷണത്തിലേക്കും എന്നെ നയിച്ചു ‘ ഇതാണ് വിബിൻ മോഹനൻ പറഞ്ഞിട്ടുള്ളത്.

വളരെയധികം ക്വാളിറ്റിയുള്ള താരമാണ് വിബിൻ.വരുന്ന മത്സരങ്ങളിൽ ഒക്കെ തന്നെയും സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അടുത്ത മത്സരത്തിൽ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ഞായറാഴ്ചയാണ് മത്സരം നടത്തുക.

GreeceVibin
Comments (0)
Add Comment