ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ആര് വിജയിക്കും? പ്രവചനവുമായി നോർത്ത് ഈസ്റ്റ് കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുമ്പോൾ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യത്തെ എവേ മത്സരമാണ് ഇത്. കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല. ആദ്യ മത്സരത്തിൽ അവർ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് അവർ പൊരുതി കൊണ്ടാണ് പരാജയപ്പെട്ടത്. നിലവിലെ ഡ്യൂറന്റ് കപ്പ് ജേതാക്കളാണ് നോർത്ത് ഈസ്റ്റ്. പരിശീലകൻ പെഡ്രോ ബെനാലിക്ക് കീഴിൽ അവർ ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം എങ്ങനെയായിരിക്കും? ആര് വിജയിക്കും?അത്തരത്തിലുള്ള ഒരു പ്രവചനം അദ്ദേഹം നടത്തിയിട്ടുണ്ട്. മത്സരം ഒരു ടാക്ടിക്കൽ ഗെയിമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ വളരെയധികം കാമായ,ഓർഗനൈസ്ഡായ ടീം വിജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ ആരാധകരെ സംബന്ധിച്ചിടത്തോളം കാണാൻ മനോഹരമായ ഒരു മത്സരം തന്നെയായിരിക്കും ഇത്.കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ടാക്ടിക്കൽ ആയിട്ടുള്ള ഒരു ടീമാണ്. അതുകൊണ്ടുതന്നെ ഈ മത്സരം ഒരു ടാക്റ്റിക്കൽ ഗെയിം ആയിരിക്കും.മത്സരത്തിൽ വളരെയധികം ശാന്തരായ, ഓർഗനൈസഡ് ആയ ടീം ഏതാണോ,ആ ടീമായിരിക്കും വിജയിക്കുക ‘ഇതാണ് നോർത്ത് ഈസ്റ്റിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ ഒരു കടുത്ത പോരാട്ടം കാണാൻ കഴിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കാരണം രണ്ട് ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തുടർച്ചയായ മൂന്ന് എവേ മത്സരങ്ങളാണ് കളിക്കേണ്ടി വരുന്നത്.എവേ മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്റുകൾ കളക്ട് ചെയ്യുക എന്നുള്ളത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.