കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിൽ രണ്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു.എന്നാൽ അന്ന് സമനിലയായിരുന്നു ഫലം.പക്ഷേ വിജയം മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്റ്റാറേയുടെ കീഴിലുള്ള ആദ്യത്തെ ഐഎസ്എൽ മത്സരം കൂടിയാണ് ഇത്.അതുകൊണ്ടുതന്നെ ഏതൊക്കെ വിധം തന്ത്രങ്ങളായിരിക്കും അദ്ദേഹം പ്രയോഗിക്കുക എന്നത് അറിയേണ്ട കാര്യമാണ്.ജീസസ് ജിമിനസ്,കോയെഫ് എന്നീ വിദേശ താരങ്ങളെ ഈ പരിശീലകൻ ഏത് രൂപത്തിൽ ഉപയോഗപ്പെടുത്തും എന്നതും ആരാധകർക്ക് അറിയേണ്ട കാര്യമാണ്. ആരൊക്കെയായിരിക്കും സ്റ്റാർട്ടിങ് 11ൽ ഇടം നേടുന്ന വിദേശ താരങ്ങൾ എന്നതും ആരാധകർക്ക് അറിയേണ്ട കാര്യമാണ്.
പരിക്കുകൾ വല്ലതും ഉണ്ടോ?ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ പരിക്കിന്റെ ആശങ്കകൾ ഒന്നുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഇത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.ഈ സീസണിൽ ഉപയോഗിക്കാൻ പോകുന്ന ഫോർമേഷൻ ഏതായിരിക്കും?അതിനുള്ള മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇപ്രകാരമാണ്.
‘ ഒരുപാട് ഫോർമേഷനുകളും സിസ്റ്റങ്ങളും ഉപയോഗിക്കുന്നതിൽ പേരുകേട്ട പരിശീലകനാണ് ഞാൻ. തീർച്ചയായും പ്രശസ്തമായ 4-3-3 എന്ന ഫോർമേഷൻ ഞാൻ ഉപയോഗിക്കാറുണ്ട്. കൂടാതെ 4-4-2 ഫോർമേഷനിലും ഞാൻ കളിപ്പിക്കാറുണ്ട്.3-4-3,3-5-2 എന്നീ ഫോർമേഷനുകളും എനിക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.വളരെയധികം അഡ്ജസ്റ്റബിൾ ആയ, അഡാപ്റ്റബിൾ ആയ ഒരു പരിശീലകനാണ് ഞാൻ ‘ ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
ഡ്യൂറന്റ് കപ്പിൽ 4-4-2 ഫോർമേഷൻ ഇദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു.4-3-3 ഫോർമേഷനും 4-4-2 ഫോർമേഷനും ഉപയോഗപ്പെടുത്താനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്. മറ്റുള്ള ഫോർമേഷനുകളിലേക്ക് അദ്ദേഹം പോകാൻ സാധ്യത കുറവാണ്.ലൂണയെ ഡ്യൂറന്റ് കപ്പിൽ സ്ട്രൈക്കർ പൊസിഷനിൽ അദ്ദേഹം കളിപ്പിച്ചിരുന്നു. എന്നാൽ സ്ട്രൈക്കർ പൊസിഷനിൽ അദ്ദേഹത്തെ കളിപ്പിക്കാതെ അറ്റാക്കിങ് മിഡ്‌ഫീൽഡർ പോസിഷനിലേക്ക് തിരികെ കൊണ്ടുവരണം എന്നാണ് പല ആരാധകരുടെയും അഭിപ്രായം.