നെഗറ്റീവ് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല,നോക്കുന്നത് പോസിറ്റീവുകളിലേക്ക് മാത്രം: നിലപാട് വ്യക്തമാക്കി രാഹുൽ!
കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് തുടങ്ങിയിട്ടുള്ളത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ലൂക്ക മേയ്സണാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസാണ് നേടിയിട്ടുള്ളത്.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മലയാളി താരമായ രാഹുൽ കെപി ഉണ്ടായിരുന്നു. മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ വേണ്ടി കാര്യമായ പരിശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു.പക്ഷേ അതൊന്നും ഫലവത്തായില്ല എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്. എതിർ ഗോൾമുഖത്തിന് ഭീഷണി സൃഷ്ടിക്കാൻ മത്സരത്തിൽ രാഹുലിന് കഴിഞ്ഞിട്ടില്ല. രാഹുൽ കൂടുതൽ മികവിലേക്ക് ഉയരേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കാര്യമാണ്.ഏതായാലും മത്സരശേഷം ഈ തോൽവിയെ രാഹുൽ വിലയിരുത്തിയിട്ടുണ്ട്.
തോൽവിയുടെ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ നെഗറ്റീവ്കളെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പോസിറ്റീവുകളിലേക്ക് നോക്കി മുന്നോട്ടുപോവുക എന്നുള്ളത് മാത്രമാണ് തങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് എന്നും രാഹുൽ പറഞ്ഞിട്ടുണ്ട്.മത്സരശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
‘ ഞങ്ങൾ പോസിറ്റീവ് ആയി കൊണ്ട് നിലകൊള്ളേണ്ടതുണ്ട്. ഇത് ആദ്യത്തെ മത്സരമല്ലേ എന്ന് ഒഴിവ് കഴിവ് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.മറിച്ച് ഇതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്ക് തന്നെയാണ്. നെഗറ്റീവ് ആയിക്കൊണ്ട് ഒന്നും സംസാരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പോസിറ്റീവിലേക്ക് മാത്രം നോക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. എന്നിട്ട് അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം ‘ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും കാര്യമായ മാറ്റങ്ങൾ പരിശീലകൻ വരുത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ മോശമായിരുന്നു. സബ്സ്റ്റ്യൂഷനുകൾ വന്നതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന് ഒരല്പമെങ്കിലും ഉണർവ് ലഭിച്ചത്.