എണ്ണയിട്ട യന്ത്രം കണക്കെ നിറഞ്ഞു കളിച്ചു, മാൻ ഓഫ് ദി മാച്ച്,മലയാളി താരത്തെ പിന്തള്ളി മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ലൂണ.

കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നത്.മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമായി കൊണ്ട് തന്നെയായിരുന്നു ആ ഗോൾ പിറന്നിരുന്നത്. രണ്ടാമത്തെ മത്സരത്തിലും അതുതന്നെ ആവർത്തിച്ചിരിക്കുകയാണ്.

ക്യാപ്റ്റൻ ലൂണ അധ്വാനിച്ചു കളിച്ചു. ഫലമായിക്കൊണ്ട് അദ്ദേഹം ഗോൾ നേടുകയും കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം വിജയം കരസ്ഥമാക്കുകയും ചെയ്തു. ആദ്യ പകുതിയിൽ ലൂണ നന്നായി കളിച്ചുവെങ്കിലും അദ്ദേഹത്തെ കൃത്യമായ രീതിയിൽ പിന്തുണക്കാൻ താരങ്ങൾ ഇല്ലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ദിമി വന്നതോടുകൂടിയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.ദിമിയുമായി നടത്തിയ മുന്നേറ്റത്തിനൊടുവിൽ തന്നെയാണ് ലൂണ തന്റെ വിജയഗോൾ കണ്ടെത്തിയത്.

എടുത്ത് പറയേണ്ടത് ഈ നായകന്റെ വർക്ക് റേറ്റ് തന്നെയാണ്. മത്സരത്തിന്റെ തുടക്കം തൊട്ട് അവസാനം വരെ ഒരുപോലെ ഊർജ്ജസ്വലതയോടെ കൂടി കളിക്കാൻ ലൂണക്ക് കഴിയുന്നു. ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട താരങ്ങളിൽ ലൂണയുണ്ട്. അർഹിച്ച പുരസ്കാരം തന്നെയാണ് മത്സരശേഷം അദ്ദേഹത്തിന്റെ കൈകളിൽ എത്തിയത്.പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ലൂണ തന്നെയാണ്.

മാത്രമല്ല ക്ലബ്ബിന് വേണ്ടി മറ്റൊരു റെക്കോർഡ് കൂടി അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ഇപ്പോൾ ലൂണയാണ്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 12 ഗോളുകൾ ലൂണ നേടിക്കഴിഞ്ഞു. 11 ഗോളുകൾ നേടിയിട്ടുള്ള മലയാളി താരം വിനീതിനെയാണ് ലൂണ പിറകിലാക്കിയത്. മുന്നിലുള്ളത് ഓഗ്ബച്ചെ മാത്രമാണ്.ആകെ 14 ഗോളുകളാണ് ലൂണ നേടിയിട്ടുള്ളത്.

ലൂണ എന്ന നായകന്റെ ചിറകിലേറി കൊണ്ടു തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പറക്കുന്നത്.ഇനി മുംബൈ സിറ്റി എഫ്സിയാണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കരുത്തരായ എതിരാളികൾക്കെതിരെയുള്ള ആ മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണം തന്നെയായിരിക്കും.

Adrian LunaKerala Blasters
Comments (0)
Add Comment