ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയിട്ടുള്ളത്. രണ്ട് തവണ പിറകിൽ നിന്നും തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചിരുന്നു. എന്നാൽ പിന്നീട് ഗോളുകൾ വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ഇന്നലത്തെ മത്സരത്തിൽ സമ്പൂർണ്ണ ദുരന്തമായിരുന്നു. നാലിനേക്കാൾ കൂടുതൽ ഗോളുകൾ ഒരുപക്ഷേ ബ്ലാസ്റ്റേഴ്സ് വഴങ്ങുമായിരുന്നു.ദിമിയുടെ ഒരു മികവ് കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഗോളുകൾ തിരിച്ചടിക്കാൻ സാധിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ സ്വകാര്യ അഹങ്കാരമായ മഞ്ഞപ്പടയുടെ മുന്നിൽ വച്ച് കളിച്ചിട്ടും തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യമായി കൊണ്ട് മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് കളിച്ചിരുന്നു.ഇന്നലത്തെ മത്സരത്തിൽ വലിയ ഇമ്പാക്ട് ഒന്നും അദ്ദേഹത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ദീർഘകാലം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സഹൽ.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് അദ്ദേഹം. ക്ലബ്ബ് വിട്ടിട്ടും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്.
പക്ഷേ മഞ്ഞപ്പട ആ കൂട്ടത്തിൽ പെട്ടവരല്ല.ഇന്നലത്തെ മത്സരത്തിനിടയിൽ സഹലിനെതിരെ അവർ ചാന്റ് മുഴക്കിയിരുന്നു.പോ പുല്ലേ പോടാ പുല്ലേ സഹലേ എന്നാണ് അവർ ചാന്റ് ചെയ്തിരുന്നത്. അതിന്റെ വീഡിയോസ് പുറത്ത് വന്നിട്ടുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മഞ്ഞപ്പടക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് തന്നെയാണ് പ്രതിഷേധം ഉയരുന്നത്.
അതായത് ബ്ലാസ്റ്റേഴ്സിനോ ആരാധകർക്കോ യാതൊരുവിധ ഉപദ്രവവും ചെയ്യാത്ത താരമാണ് സഹൽ.ബ്ലാസ്റ്റേഴ്സിനെ വെല്ലുവിളിക്കുന്ന രൂപത്തിലുള്ള യാതൊന്നും തന്നെ അദ്ദേഹം നടത്തിയിട്ടില്ല. ഒരു പ്രകോപനവും കൂടാതെയാണ് മഞ്ഞപ്പട ഈ ചാന്റ് ചെയ്തിട്ടുള്ളത്.എന്നാൽ എതിരാളിയായ സഹലിനെ മാനസികമായി തളർത്താൻ വേണ്ടിയാണ് ഈ ചാന്റ് എന്നാണ് മഞ്ഞപ്പടയുടെ വിശദീകരണം. പക്ഷേ ചില ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇഷ്ടപ്പെടുന്നതല്ല.മുൻ താരത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആവശ്യപ്പെടുന്നത്.
നേരത്തെ ആഷിക് കുരുണിയനെതിരെ ഉത്തരത്തിലുള്ള ചാൻഡുകൾ ഉണ്ടായിരുന്നു. എന്നാൽ മഞ്ഞപ്പടയെ താൻ ഭയക്കുന്നില്ല എന്ന് ആഷിഖ് അതിന് മുൻപ് തന്നെ പറഞ്ഞിരുന്നു.പക്ഷേ ഇവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്, സഹൽ ഒരുപാട് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ലെജന്റാണ്,മാത്രമല്ല യാതൊരുവിധ പ്രകോപനവും അദ്ദേഹം നടത്തിയിട്ടില്ല.എന്നിട്ടും അദ്ദേഹത്തെ ഇങ്ങനെ അപമാനിച്ചത് കടന്ന കൈയായിപ്പോയി എന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.