ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല.കാരണം കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ക്ലബ്ബിനകത്ത് സംഭവിച്ചിട്ടില്ല.ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.
മത്സരത്തിൽ മോശം പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്.ഇത് ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾ വളരെ ഇഴഞ്ഞു കൊണ്ടാണ് നീങ്ങുന്നത്. സമീപകാലത്ത് പല സൂപ്പർതാരങ്ങളെയും വിറ്റു കളഞ്ഞത് വലിയ തിരിച്ചടിയാണെന്ന് ആരാധകർ അവകാശപ്പെടുന്നുണ്ട്. ആരാധകർ അർഹിക്കുന്നതും ഒന്നും തന്നെ നൽകാൻ ബ്ലാസ്റ്റേഴ്സിന് കഴിയുന്നില്ല എന്ന് തന്നെയാണ് കണ്ടെത്തൽ.
സൈനിങ്ങുകൾ നടക്കാത്തതിലും ട്രെയിനിങ് ഗ്രൗണ്ടിന്റെ നിർമ്മാണം പൂർത്തിയാവാത്തതിലും നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധം അറിയിച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഇവർ ഒരു അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.ഇന്ന് കോഴിക്കോട് വെച്ചുകൊണ്ട് മഞ്ഞപ്പടയുടെ ഒരു ഗ്ലോബൽ മീറ്റിംഗ് നടക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
നിലവിലെ സാഹചര്യങ്ങളിൽ കൃത്യമായ നടപടികൾ ഇവർ കൈക്കൊള്ളുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ പല കാര്യങ്ങളോടും ഈ കൂട്ടായ്മക്ക് ഇപ്പോൾ എതിർപ്പുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അവർ തങ്ങളുടെ പ്രതിഷേധം ക്ലബ്ബിനെ അറിയിച്ചേക്കും. മഞ്ഞപ്പട പ്രതിഷേധം രേഖപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും അത് ക്ലബ്ബ് മാനേജ്മെന്റിനെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അത് സംഭവിക്കും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
ഐഎസ്എല്ലിലെ ബാക്കി എല്ലാ ടീമുകളും തങ്ങളുടെ ശക്തി വർദ്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ. പല ടീമുകളും ഏഷ്യൻ കോമ്പറ്റീഷനുകൾ കളിക്കുന്നുമുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന് മാത്രമാണ് വളർച്ച ഇല്ലാത്തത്. ഏഷ്യൻ കോമ്പറ്റീഷനുകൾ കളിക്കാൻ കഴിയുന്നില്ല എന്നത് മാറ്റിനിർത്താം,ഒരു കിരീടം പോലും നേടാൻ കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത.ബ്ലാസ്റ്റേഴ്സ് എന്നും എപ്പോഴും ഒരു ശരാശരി ടീമായി തുടരുന്നത് ആരാധകരിൽ മടുപ്പ് ഉണ്ടാക്കിയിട്ടുണ്ട്.