Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അന്ന് ശല്യപ്പെടുത്തുന്ന വുവുസേലകൾ മാത്രം,ഇന്ന് വേറെ ലെവൽ, മഞ്ഞപ്പടയെ പ്രശംസിച്ച് ഈസ്റ്റ് ബംഗാൾ ആരാധകൻ.

8,419

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇന്ത്യയിലെ എന്നല്ല,ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയിൽ ഒന്നാണ്. കഴിഞ്ഞ കുറെ വർഷമായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ജനസാഗരമാക്കുന്നതിൽ വലിയ പങ്ക് ഇവർ വഹിക്കുന്നുണ്ട്. മാത്രമല്ല ട്രാവലിംഗ് ഫാൻസിനെ അവകാശപ്പെടാനും മഞ്ഞപ്പടക്ക് സാധിക്കുന്നുണ്ട്. അതായത് എതിരാളികളുടെ മൈതാനത്ത് പോലും മഞ്ഞപ്പട അംഗങ്ങളെ നമുക്ക് കാണാൻ സാധിക്കും.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കൊച്ചിയിൽ വെച്ച് കളിച്ച മത്സരം മുംബൈ സിറ്റിക്കെതിരെയുള്ള മത്സരമാണ്. മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തിയത്.രണ്ടു ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയും ചെയ്തു.ഏറെ ശ്രദ്ധ നേടിയത് മഞ്ഞപ്പടയുടെ പങ്കാളിത്തം തന്നെയാണ്. ഭീമാകാരമായ നിരവധി ടിഫോകൾ അവർ തയ്യാറാക്കിയിരുന്നു. മാത്രമല്ല മത്സരത്തിന്റെ മുഴുവൻ സമയവും അവർ ടീമിന് പ്രചോദനം നൽകിയിരുന്നു.

ഏറ്റവും ഒടുവിൽ നടത്തപ്പെട്ട വൈക്കിംഗ് ക്ലാപ്പ് ഏറെ ശ്രദ്ധ നേടി. പ്രത്യേകിച്ച് ഒരു വീഡിയോ വൈറലായിരുന്നു.അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും അത് റിപ്പോർട്ട് ചെയ്തിരുന്നു.അത്രയേറെ ഉയർന്ന ലെവലിലേക്ക് മഞ്ഞപ്പട എത്തി.സമീപകാലത്ത് മഞ്ഞപ്പടയുടെ പ്രവർത്തനങ്ങൾ എല്ലാം ഏകീകൃതമാണ്,കൂടുതൽ നിലവാരമുള്ളതാണ്. അത് ഒരു ഈസ്റ്റ് ബംഗാളിന്റെ ആരാധകൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആദ്യ വർഷങ്ങളിൽ അറിയപ്പെട്ടിരുന്നത് കേവലം ശല്യപ്പെടുത്തുന്ന വുവുസേലയുടെ പേരിലായിരുന്നു. മാത്രമല്ല അവരുടെ ആരാധകരുടെ എണ്ണത്തിന്റെ പേരിലുമായിരുന്നു. പക്ഷേ അവസാനത്തെ രണ്ട് സീസൺ വേറെ ലെവലാണ്. അവരുടെ ചാന്റ് ചെയ്യുന്ന കൾച്ചർ,പ്രവർത്തനങ്ങളുടെ ഏകോപനം,ടിഫോ പ്രദർശനങ്ങൾ, കണ്ടന്റ് ഐഡിയേഷൻ എന്നിവയൊക്കെ ഒരുപാട് പുരോഗതി പ്രാപിച്ചു.ടോപ്പ് ഫാൻ ബേസ് തന്നെയാണ് അവർ.തീർച്ചയായും ബഹുമാനം അർഹിക്കുന്നു, ഇതാണ് ഒരു പ്രശസ്ത ഈസ്റ്റ് ബംഗാൾ ആരാധകൻ എഴുതിയിട്ടുള്ളത്.

അതായത് തുടക്കകാലത്ത് കേവലം പീപ്പികൾ ഊതുന്ന ആരാധകരായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നത്. എന്നാൽ സമീപകാലത്ത് അതിൽ നിന്നെല്ലാം കാതലായ മാറ്റങ്ങൾ സംഭവിച്ചു.ഒരു മികച്ച കോർഡിനേഷൻ ഇപ്പോൾ ആരാധകർക്കിടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ കൊച്ചി സ്റ്റേഡിയത്തിലെ അന്തരീക്ഷം അത് ഓരോ മത്സരത്തിലും അത്ഭുതകരമാണ്.