മഞ്ഞപ്പട എഫക്റ്റ്, പഞ്ചാബിനെതിരെ അങ്ങ് ഡൽഹിയിലും റെക്കോർഡിട്ടു!
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പഞ്ചാബിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് നേടിയ പെനാൽറ്റി ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായത്.
പഞ്ചാബിന്റെ മൈതാനത്ത് വച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.അതായത് ഡൽഹിയിൽ വച്ചായിരുന്നു ഈ മത്സരം അരങ്ങേറിയത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമാണോ എന്ന് പോലും തോന്നിപ്പോകുന്ന അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട റെക്കോർഡ് കുറിച്ചുകൊണ്ടാണ് ഡൽഹിയിൽ നിന്നും മടങ്ങിയത്.
അതായത് ഈ സീസണിൽ പഞ്ചാബിന്റെ മത്സരത്തിന് ഉണ്ടാകുന്ന ഏറ്റവും ഉയർന്ന അറ്റൻഡൻസാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ രേഖപ്പെടുത്തപ്പെട്ടത്.5992 ആരാധകരായിരുന്നു സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്.അതിൽ ഭൂരിഭാഗവും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായിരുന്നു. മഞ്ഞപ്പട അക്ഷരാർത്ഥത്തിൽ ഡൽഹിയെ ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമാക്കുകയായിരുന്നു.
മത്സരത്തിൽ വിജയിക്കാൻ സാധിച്ചത് ആരാധകർക്ക് സന്തോഷം നൽകിയ ഒരു കാര്യമാണ്. എതിരാളികളുടെ മൈതാനത്തും വൈക്കിങ് ക്ലാപ്പ് നൽകി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരാധകരോട് നന്ദി അറിയിച്ചത്.മത്സരത്തിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തങ്ങളുടെ താരങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു. അതിൽ എടുത്തു പറയേണ്ടത് മഞ്ഞപ്പടയുടെ ഏകോപന പ്രവർത്തനങ്ങൾ തന്നെയാണ്.
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം മാർക്കോ ലെസ്ക്കോവിച്ച് തന്റെ ജേഴ്സി ഒരു ആരാധികക്ക് നൽകിയതും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.ഏതായാലും വിജയ വഴിയിലേക്ക് തിരിച്ചെത്താനായി എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ ഇനി കരുത്തരായ മുംബൈ സിറ്റിക്കെതിരെയാണ് അടുത്ത മത്സരം ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടത്.