ഇഷ്ടപ്പെടാം,ഇഷ്ടപ്പെടാതിരിക്കാം,മഞ്ഞപ്പടയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാൻ ബേസെന്ന് തുറന്നുപറഞ്ഞ് മോഹൻ ബഗാൻ ഫാൻ.
ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നുണ്ട്. മാത്രമല്ല വലിയ തോതിലുള്ള ആരാധക പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നുമുണ്ട്.ഹോം മത്സരങ്ങളിൽ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെയാണ് നമുക്ക് കാണാൻ സാധിക്കുക. എന്തിനേറെ പറയുന്നു മത്സരങ്ങളിൽ പോലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സാന്നിധ്യങ്ങളാണ്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിലും ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി കേരളത്തിലെ ഫുട്ബോൾ ആരാധകർ,അഥവാ മഞ്ഞപ്പട സജീവമായി കൊണ്ട് തന്നെയുണ്ട്.മഞ്ഞപ്പടയുടെ ഖത്തർ വിങാണ് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ ടീമിനെ പരമാവധി അവർ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഖത്തറിൽ ഒരു ഉത്സവമായി കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ ഇപ്പോൾ.
കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവന്നിരുന്നു.ഇന്ത്യൻ ആരാധകരുടെ ഒരു മാർച്ച് പാസായിരുന്നു വീഡിയോയിൽ.ഖത്തർ മഞ്ഞപ്പട വിങ് തന്നെയായിരുന്നു ഇത് സംഘടിപ്പിച്ചിരുന്നത്.ഇതിനെ പ്രശംസിച്ചുകൊണ്ട് ഒരു മോഹൻ ബഗാൻ ആരാധകൻ രംഗത്ത് വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാൻ കൂട്ടായ്മ മഞ്ഞപ്പടയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 10 വർഷത്തിനിടെ സംഭവിച്ച ഏറ്റവും നല്ല കാര്യം കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ഫുട്ബോൾ ആരാധനക്ക് കൂടുതൽ വിസിബിലിറ്റി ലഭിച്ചു എന്നുള്ളതാണ്.അവർ എപ്പോഴും ഫുട്ബോളിനെ ഇഷ്ടപ്പെട്ടിരുന്നു.പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന് അവരെ ഒരുമിപ്പിക്കാൻ സാധിച്ചു.ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ ഒരു കാര്യം പറയാം, നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാൻ കൂട്ടായ്മ മഞ്ഞപ്പട തന്നെയാണ്,ഇതാണ് മോഹൻ ബഗാൻ ആരാധകൻ എക്‌സിൽ കുറിച്ചിരിക്കുന്നത്.
ഇന്നത്തെ മത്സരത്തിലും ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി നിരവധി വിപുലമായ പരിപാടികൾ ഖത്തറിലെ മഞ്ഞപ്പട വിങ്ങ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഉസ്ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.