ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയൂ: ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സിന്റെ മെല്ലെ പോക്കിനെതിരെ വലിയ വിമർശനങ്ങൾ നേരത്തെ തന്നെ ആരാധകരിൽ നിന്നും ഉയർന്നു കേട്ടിരുന്നു. കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ക്ലബ്ബിനകത്ത് നടന്നിട്ടില്ല. മാത്രമല്ല വളരെ വൈകിയാണ് സൈനിങ്ങുകൾ നടക്കുന്നത്. സമീപകാലത്ത് ഒരുപാടു മികച്ച താരങ്ങളെ വലിയ തുകക്ക് വിറ്റു. എന്നാൽ അതിനൊത്ത താരങ്ങളെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ മാനേജ്മെന്റിന് കഴിയുന്നില്ല. ഡ്യൂറൻഡ് കപ്പിൽ മോശം പ്രകടനമാണ് നടത്തിയത്.

കിരീടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. പുതിയ ട്രെയിനിങ് ഫെസിലിറ്റിയുടെ നിർമ്മാണത്തിന്റെ കാര്യത്തിൽ യാതൊരുവിധ വ്യക്തതകളും ഇല്ല,ഇങ്ങനെ ഒരുപാട് പോരായ്മകൾ ക്ലബ്ബിന് ഉണ്ട്.അതിനെതിരെ ആരാധകർ പ്രതിഷേധമുയർത്തിയിരുന്നു എന്നുള്ളത് മാത്രമല്ല ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പ്രതികരിക്കണമെന്ന് ആരാധകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒടുവിൽ ഇന്നലെ മഞ്ഞപ്പട തന്നെ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ക്ലബ്ബ് ബാധ്യസ്ഥരാണ് എന്നാണ് മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിനെ അറിയിച്ചിട്ടുള്ളത്. ക്ലബ്ബും ആരാധകരും തമ്മിൽ ക്ലാരിറ്റിയോട് കൂടി മുന്നോട്ടു പോകേണ്ട ആവശ്യകതയും ഇവർ ചൂണ്ടി കാണിച്ചിട്ടുണ്ട്.സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

‘സീസൺ ആരംഭിക്കാനായിരിക്കുന്നു,വ്യക്തമായ ഒരു സ്ട്രാറ്റജി ക്ലബ്ബിന് ഇല്ല,അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പോലും ക്ലബ്ബ് മൗനം പാലിക്കുന്നു, പലരും ക്ലബ്ബ് വിട്ടു പോയി,സൈനിങ്ങുകളുടെ കാര്യത്തിൽ യാതൊരുവിധ വ്യക്തതകളും ഇല്ല.ആരാധകർ വളരെയധികം നിരാശരാണ്.നമ്മുടെ മുൻപിലുള്ള സമയം പരിമിതമാണ്. പക്ഷേ കാര്യക്ഷമമായി കൊണ്ട് ഒന്നും തന്നെ നടക്കുന്നില്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ആവശ്യമായ പരിതസ്ഥിതി ക്ലബ്ബിനുള്ള നിർബന്ധമാണ്.ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്.ക്ലബ് മുമ്പോട്ട് വന്നേ മതിയാകൂ. വിജയം മാത്രമാണ് ലക്ഷ്യമെന്ന് ക്ലബ്ബ് ആരാധകർക്ക് മുൻപിൽ ഉറപ്പുനൽകേണ്ടതുണ്ട് ‘ഇതാണ് അവരുടെ സ്റ്റേറ്റ്മെന്റിൽ ഉള്ളത്.

ക്ലബ്ബിനോടുള്ള വിയോജിപ്പ് അവർ പ്രകടമാക്കിയിട്ടുണ്ട്. ക്ലബ്ബ് ഇങ്ങനെ മൗനം തുടരാൻ പാടില്ലെന്നും വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും കൂടുതൽ ട്രാൻസ്ഫറുകൾ നടത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതേസമയം ഇനിയും ചില താരങ്ങൾ കൂടി ക്ലബ്ബ് വിട്ടുപോകും എന്നും റൂമറുകൾ ഉണ്ട്.

Kerala BlastersManjappada
Comments (0)
Add Comment