എവിടെപ്പോയാലും അവിടെ മഞ്ഞപ്പടയുണ്ടാകും,കഴിഞ്ഞ രണ്ടര വർഷത്തിനിടക്ക് ഞങ്ങൾക്കും അവർക്കുമിടയിൽ വലിയൊരു ബഹുമാനം സൃഷ്ടിക്കപ്പെട്ടുവെന്ന് ഇവാൻ.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഗോവയോട് പരാജയപ്പെടുകയാണ് ചെയ്തത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുകയും ചെയ്തു.ഫറ്റോർഡയിൽ വെച്ച് നടന്ന മത്സരത്തിൽ ഗോവയുടെ വിജയ ഗോൾ പിറന്നത് റൗളിൻ ബോർഗസിൽ നിന്നാണ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്.ഗോവയുടെ മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി ആരാധകർ ഉണ്ടായിരുന്നു. ഗോവൻ ആരാധകരോടൊപ്പം കട്ടക്ക് നിന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മയായ മഞ്ഞപ്പടയും ഉണ്ടായിരുന്നു. മഞ്ഞപ്പടയുടെ ട്രാവൽ ഫാൻസ് അവിടെ സജീവമായി കൊണ്ട് തന്നെ നിലയുറപ്പിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട് മടങ്ങേണ്ടിവന്നു എന്നത് മാത്രമാണ് അവർക്ക് നിരാശ സമ്മാനിച്ച കാര്യം.
എന്നിരുന്നാലും മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ വുക്മനോവിച്ച് പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏത് ഭാഗത്തേക്ക് പോയാലും അവിടെ ആരാധകർ ഉണ്ടാവും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ക്ലബ്ബിനും ആരാധകർക്കും ഇടയിൽ പരസ്പരം വലിയൊരു ബഹുമാനം സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ഏത് ഭാഗത്തേക്ക് കളിക്കാൻ പോയാലും അവിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സന്നിഹിതരായിരിക്കും.നോർത്ത് ഈസ്റ്റിൽ പോയാലുംഗോവയിൽ പോയാലും നമുക്ക് അവിടെ നമ്മുടെ ആരാധകരെ കാണാൻ സാധിക്കും. കാരണം കേരളത്തിലെ ആളുകൾക്കും ഈ ക്ലബ്ബിനും ഇടയിലുള്ള വൈകാരിക ബന്ധവും എനർജിയും അതുല്യമാണ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ക്ലബ്ബിനും ഇടയിൽ ഒരു വലിയ ബഹുമാനം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്.ഈ ആരാധക കൂട്ടത്തിൽ മുന്നിൽ കളിക്കാൻ ഞങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.ഞങ്ങളുടെ മത്സരങ്ങൾ കാണാൻ അവരും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.ഈ ആരാധകകൂട്ടത്തെ ലഭിച്ചതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്,വുക്മനോവിച്ച് പറഞ്ഞു.
ഇനി 9 ദിവസങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് എത്തുക. ഡിസംബർ പതിനാലാം തീയതിയാണ് അടുത്ത മത്സരം ബ്ലാസ്റ്റേഴ്സ് കളിക്കുക. പഞ്ചാബ് എഫ്സിയാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.അവരുടെ തട്ടകത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.അവരോട് പോയിന്റുകൾ ഡ്രോപ്പ് ചെയ്യാതിരിക്കുക എന്നത് നിർണായകമായ ഒരു കാര്യമാണ്.