കേരള ബ്ലാസ്റ്റേഴ്സിന് വളരെ മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം 2 മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എല്ലാവരും ഇപ്പോൾ തന്നെ പ്രതീക്ഷകൾ കൈവിട്ടു തുടങ്ങി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പല സന്ദർഭങ്ങളിലും ടീമിന്റെ മോശം പ്രകടനത്തിനെതിരെ പ്രതികരിക്കാറുണ്ട്. ഇത്തവണയും അത് സംഭവിച്ചിട്ടുണ്ട്.ഒരു വലിയ സ്റ്റേറ്റ്മെന്റ് തന്നെ അവർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിട്ടുണ്ട്.എത്രകാലം ഇങ്ങനെ തുടരുമെന്നാണ് ബ്ലാസ്റ്റേഴ്സിനോട് അവർ ചോദിച്ചിട്ടുള്ളത്.അവരുടെ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ നോക്കാം.
‘ ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ നൽകി എത്ര കാലം നിങ്ങൾ ഞങ്ങളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കും ?ഞങ്ങൾ ആരാധകർ അർഹിക്കുന്ന വിന്നിങ് മെന്റാലിറ്റി എവിടെയാണ്? നമ്മൾ വെറുതെ പങ്കെടുക്കാൻ വന്നവരാണോ? വിജയിക്കാൻ ഉദ്ദേശമില്ലേ ?
ആരാധകർ പേഷൻ കാണിക്കുന്നുണ്ട്. ലോയൽറ്റിയും കാണിക്കുന്നുണ്ട്. പക്ഷേ ക്ലബ്ബിന് അകത്തുള്ള എല്ലാവരിൽ നിന്നും അത് തിരിച്ചും വേണം.അഭിമാനം ഞങ്ങൾക്ക് തിരികെ പിടിക്കേണ്ടതുണ്ട്. ഈ ടീമിനെ കിരീടം നേടാനുള്ള കപ്പാസിറ്റിയുണ്ട്.പക്ഷേ ആത്മാർത്ഥതയോ മെന്റാലിറ്റിയോ ഇല്ല. അത് തിരിച്ചു പിടിക്കേണ്ടതുണ്ട് ‘ ഇതാണ് മഞ്ഞപ്പട സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുള്ളത്.
ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഒരുപാട് സങ്കീർണ്ണതകൾ ഉണ്ടായിരുന്നു. കൃത്യമായ സൈനിങ്ങുകൾ ഒന്നും നടന്നിരുന്നില്ല.അന്നും മഞ്ഞപ്പട ഇതുപോലെയുള്ള സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.